Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right...

ഇളന്തിക്കര-കോഴിത്തുരുത്ത് മണൽബണ്ട് നിർമാണം അനിശ്ചിതത്വത്തിൽ

text_fields
bookmark_border
പറവൂർ: ഇളന്തിക്കര-കോഴിത്തുരുത്ത് മണൽബണ്ട് നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാത്തതോടെ ചാലക്കുടിയാറിൽ ഓരുവെള്ളം കയറുമെന്ന് ആശങ്ക. ബണ്ട് കെട്ടാനുള്ള തുക അനുവദിച്ചെങ്കിലും ആരും കരാർ ഏറ്റെടുത്തിട്ടില്ല. കരാർ ഏറ്റെടുത്താൽ മാത്രമെ ആലപ്പുഴയിൽനിന്ന് ഡ്രഡ്ജർ എത്തിച്ച് പണി തുടങ്ങാൻ കഴിയൂ. ഡ്രഡ്ജർ എത്താൻ 10 ദിവസത്തിലേറെ വേണം. നിർമാണം തുടങ്ങിയശേഷം ശക്തമായി മഴ പെയ്താല്‍ കുത്തൊഴുക്കിൽ ബണ്ട് തള്ളിപ്പോകുമോയെന്ന ആശങ്കയുണ്ട്. പെരിയാറിൽനിന്ന് ചാലക്കുടിയാറിലേക്ക് ഓരുജലം കയറുന്നത് തടയുന്നതിനാണ് മണൽബണ്ട് നിർമിക്കുന്നത്. സാധാരണയായി തുലാവർഷത്തിന് ശേഷമാണ് നിർമാണം ആരംഭിക്കുക. പുഴയിലെ ജലനിരപ്പ് കുറഞ്ഞതിനാൽ കടലിൽനിന്നുള്ള ഉപ്പുവെള്ളം പെരിയാറിലെ ശുദ്ധജലത്തിൽ കലര്‍ന്നുതുടങ്ങി. വൈകാതെ ചാലക്കുടിയാറിലെത്തും. പ്രതിരോധിക്കാനുള്ള സ്ഥിരം സംവിധാനമായ കണക്കൻകടവ് െറഗുലേറ്റർ കം ബ്രിഡ്ജി​െൻറ ഷട്ടറുകൾ ചോരുകയാണ്. ഓരുജലം കയറാതിരിക്കാൻ മണൽബണ്ട് നിർമാണം മാത്രമാണ് പോംവഴി. ഈ മാസം അവസാനവാരം ബണ്ട് നിർമാണം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. പേക്ഷ കരാർ ഏറ്റെടുക്കാത്തതും കാലാവസ്ഥയും ആശങ്കയുണർത്തുന്നു. ചാലക്കുടിയാറിൽ ഉപ്പുകലർന്നാൽ പുത്തൻവേലിക്കരയടക്കം എറണാകുളം, തൃശൂർ ജില്ലകളിലെ ആറ് ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നവരുടെ കുടിവെള്ളം മുട്ടും. വ്യാപക കൃഷിനാശവും ഉണ്ടാകും. മേജർ ഇറിഗേഷൻ വകുപ്പാണ് ബണ്ട് നിർമിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story