Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിയാരത്ത്​ ഭഗീരഥി...

പരിയാരത്ത്​ ഭഗീരഥി ടീച്ചർ(88) അന്തരിച്ചു

text_fields
bookmark_border
നാടക ഗായിക ഭഗീരഥി ടീച്ചർ കൊടുങ്ങല്ലൂർ: 'പച്ച പനം തത്തേ.. പുന്നാര പൂമുത്തേ' എന്ന നാടക ഗാനത്തിലൂടെ സംഗീതാസ്വാദകരുടെ മനസ്സിൽ ഇടംനേടിയ ആദ്യകാല ഗായികയും സംഗീത അധ്യാപികയുമായ കൊടുങ്ങല്ലൂർ പരിയാരത്ത് ഭഗീരഥി ടീച്ചർ (88) അന്തരിച്ചു. കൊടുങ്ങല്ലൂർ ലോകമലേശ്വരം കാരൂർ മഠം പടിഞ്ഞാറുള്ള വീട്ടിൽ ശനിയാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അന്ത്യം. 15 വർഷത്തിലേറെയായി ബോൺ ടിബി ബാധിച്ച് ചികിത്സയിലായിരുന്നു. അവിവാഹിതയാണ്. സംസ്കാരം ഞായാറാഴ്ച നടക്കും. ഇരിങ്ങാലക്കുട നടവരമ്പ് ചെറുപറമ്പിൽ ഗോപാലൻകുട്ടിമേനോ​െൻറയും പരിയാരത്ത് ഇക്കാവു അമ്മയുടെയും മകളാണ്. സഹോദരങ്ങൾ: ദേവി, കാളിദാസൻ, പരേതരായ ശാന്തമ്മ, സൗദാമിനി. കേരള കലാവേദിയുടെ ആസ്ഥാന ഗായികയായി അറിയപ്പെട്ടിരുന്ന ഭഗീരഥിയുടെ ജനനം 1930 ലാണ്. 13ാം വയസ്സിൽ ആദ്യ സംഗീതക്കച്ചേരി അവതരിപ്പിച്ചു. 16ാം വയസ്സിൽ കേരള കലാമണ്ഡലത്തിൽ വള്ളത്തോളി​െൻറ സാന്നിധ്യത്തിൽ കച്ചേരി അവതരിപ്പിച്ച് പ്രശസ്തിയിലേക്ക് ഉയർന്നു. ചെറുകാടി​െൻറ 'നമ്മളൊന്ന്' എന്ന നാടകത്തിലാണ് 'പച്ച പനം തത്തേ' എന്ന ഗാനം ആലപിച്ചതും ഭഗീരഥി ടീച്ചർ മലയാള നാടവേദിയിലെ പ്രസിദ്ധ ഗായികയായി മാറിയതും. നാല് പതിറ്റാണ്ടുകാലം ആകാശവാണിയിൽ സംഗീതക്കേച്ചരി അവതരിപ്പിച്ച 'എ' ഗ്രേഡ് ആർടിസ്റ്റാണ്. രാജ്യവ്യാപകമായി സംഗീതക്കച്ചേരി അവതരിപ്പിച്ച് ശ്രദ്ധേയയായി. പ്രധാനമന്ത്രിയായിരിക്കെ ഇന്ധിരാഗാന്ധിയുടെ മുമ്പിലും പാടിയിട്ടുണ്ട്. മദ്രാസിൽ നിന്ന് സംഗീത പഠനം നേടിയ ഭഗീരഥി ടീച്ചർ കമ്യൂണിസ്റ്റ് നാടവേദിയിൽ പാടിയതിന് പലവട്ടം സംഗീത അധ്യാപക ജോലിയിൽനിന്ന് സസ്പെൻഷനിലായിട്ടുണ്ട്. ജി. ദേവരാജൻ, ബാബുരാജ്, എം.ആർ.ബി, എം.എസ്. നമ്പൂതിരി, വയലാർ, പി. ഭാസ്കരൻ, എം.കെ. അർജുനൻ തുടങ്ങിയ പ്രതിഭാശാലികളോടൊപ്പം പ്രവർത്തിക്കുകയും സൗഹൃദം പുലർത്തുകയും ചെയ്തിരുന്നു. പുല്ലൂറ്റ് ചാപ്പാറ സ്കൂളിൽ സംഗീത അധ്യാപികയായിരുന്നു. നിരവധി പുരസ്കാരങ്ങളും ഭഗീരഥി ടീച്ചറെ തേടിയെത്തിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story