Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോൺഗ്രസ് പ്രതിഷേധ ജാഥ

കോൺഗ്രസ് പ്രതിഷേധ ജാഥ

text_fields
bookmark_border
വടക്കാഞ്ചേരി: നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാരെ സി.പി.എം കൗൺസിലർമാർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ജാഥയും പൊതുസമ്മേളനവും നടത്തി. ഡി.സി.സി വൈസ് പ്രസിഡൻറ് രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ജിജോ കുര്യൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ഷാഹിദ റഹ്മാൻ, കോൺഗ്രസ് നേതാക്കളായ എൻ.എ. സാബു, സി. വിജയൻ, എൻ.ആർ. രാധാകൃഷ്ണൻ, എ.എസ്. ഹംസ, ടി.എസ്. മായാദാസ്, പി.ജെ. രാജു, പി.ജി. ജഗദീപ്, ജയൻ ചേപ്പലക്കോട്, ജയൻ മംഗലം എന്നിവർ സംസാരിച്ചു. പ്രകടനത്തിന് കെ.എം. സത്താർ, സി.കെ. രാമചന്ദ്രൻ, സി.ആർ. രാധാകൃഷ്ണൻ, ശശി മംഗലം, ബിജു കൃഷ്ണൻ, സി.കെ. ഹരിദാസ്, മനീഷ് വടക്കാഞ്ചേരി എന്നിവർ നേതൃത്വം നൽകി. എൽ.ഡി.എഫ് പ്രതിഷേധ പ്രകടനം വടക്കാഞ്ചേരി: കൗൺസിൽ യോഗത്തിൽ നഗരസഭ ചെയർപേഴ്സണുൾപ്പെടെ നാല് കൗൺസിലർമാരെ മർദിച്ച പ്രതിപക്ഷ കോൺഗ്രസ് കൗൺസിലർമാരുടെ ആക്രമണത്തിനെതിരെ എൽ.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗം സി.പി.എം ഏരിയ സെക്രട്ടറി പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് കൺവീനർ എം.എ. വേലായുധൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ നേതാവും കൗൺസിലറുമായ എം.ആർ. സോമനാരായണൻ, നേതാക്കളായ കെ.പി. മദനൻ, അനൂപ് കിഷോർ, എൻ.കെ. പ്രമോദ് കുമാർ, വി.ജെ. ബെന്നി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story