Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിയമസഭ 27 മുതൽ

നിയമസഭ 27 മുതൽ

text_fields
bookmark_border
തിരുവനന്തപുരം: നിയമനിർമാണത്തിന് 27 മുതൽ ഡിസംബർ 13 വരെ നിയമസഭസമ്മേളനം വിളിച്ചുചേർക്കാൻ മന്ത്രിസഭയോഗം ഗവർണറോട് ശിപാർശ ചെയ്തു. 11 ഒാർഡിനൻസുകളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇവക്ക് പകരം ബില്ലും പ്രസിദ്ധീകരിച്ച മറ്റ് ചില സുപ്രധാന ബില്ലുകളുമുണ്ട്. ഏതൊക്കെ സഭ പരിഗണിക്കുമെന്ന് കാര്യോപദേശകസമിതി തീരുമാനിക്കും. സഭ കൂടുതൽ ദിവസത്തേക്ക് നീട്ടണമോയെന്നും സമിതി തീരുമാനിക്കും. ബജറ്റ് അവതരണത്തിന് സഭ ജനുവരി മധ്യത്തോടെ ചേർന്നേക്കും. ഫെബ്രുവരി ഒന്നാണ് ബജറ്റ് അവതരണത്തിന് ലക്ഷ്യമിടുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് മേയിൽ വരാൻ സാധ്യതയുള്ളതിനാൽ അതിന് മുമ്പ് ബജറ്റ് പാസാക്കാനാണ് ആലോചന.
Show Full Article
TAGS:LOCAL NEWS 
Next Story