Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമീശ വിവാദം: തൃശൂരിൽ...

മീശ വിവാദം: തൃശൂരിൽ ഡി.സി. ബുക്സിെൻറ പുസ്തകമേളക്ക് സംഘ്​പരിവാർ വിലക്ക്

text_fields
bookmark_border
തൃശൂർ: മീശ പ്രസിദ്ധീകരണത്തിൽ വിവാദത്തിലായ ഡി.സി ബുക്സി​െൻറ പുസ്തകമേളക്ക് സംഘ്പരിവാറി​െൻറ എതിർപ്പ്. തൃശൂരിൽ ശനിയാഴ്ച മേള തുടങ്ങാനിരിക്കെ, മേളക്കായി എത്തിച്ച പുസ്തകങ്ങൾ പ്രതിഷേധക്കാരുടെ എതിർപ്പിനെ തുടർന്ന് വാഹനത്തിൽ നിന്നും ഇറക്കാനായില്ല. പാറമേക്കാവ് അഗ്രശാലയിലാണ് വർഷങ്ങളായി ഡി.സി ബുക്സി​െൻറ പുസ്തകമേള നടക്കാറ്. മേളക്കായി നേരത്തെ മുൻകൂർ തുക നൽകി ഹാൾ ബുക്ക് ചെയ്യുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് പുസ്തകങ്ങളടങ്ങിയ വാഹനം പാറമേക്കാവ് അഗ്രശാലയിലെത്തിയത്. വിവരമറിഞ്ഞ് ദേവസ്വത്തിലെ ബി.ജെ.പി അനുഭാവികളാണ് എതിർപ്പുയർത്തി ആദ്യം രംഗത്തെത്തിയത്. പിന്നാലെ സംഘ്പരിവാർ പ്രവർത്തകരുമെത്തി. ഹൈന്ദവ വിശ്വാസങ്ങൾക്കെതിരെയുള്ള പുസ്തകം പ്രസിദ്ധീകരിച്ച ഡി.സിക്കെതിരെ ഭക്തരുടെ പ്രതിഷേധമുണ്ടെന്നും, മേള നടത്താൻ അനുവദിക്കാനാവില്ലെന്നും ഇവർ വാദിച്ചു. മീശ വിവാദത്തിന് ശേഷം ചേർന്ന ദേവസ്വം മാനേജിങ് കമ്മിറ്റിയിൽ അഗ്രശാല പുസ്തകമേളകൾക്കായി വിട്ടു നൽകേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നെന്നും, മാനേജിങ് കമ്മിറ്റിയംഗങ്ങൾ അറിയാതെയാണ് അനുവദിച്ചതെന്നും മാനേജിങ് കമ്മിറ്റിയംഗവും ബി.ജെ.പി നേതാവും കോർപറേഷൻ കൗൺസിലറുമായ കെ. മഹേഷ് പറഞ്ഞു. നേരത്തെ ഡി.സി ഹാൾ ബുക്ക് ചെയ്തിട്ടുണ്ടെന്നും ഇതിനായി കരാറുണ്ടാക്കിയിട്ടുണ്ടെന്നും ഇത് ലംഘിക്കുന്നെങ്കിൽ മാത്രമേ ദേവസ്വം ഇടപെടേണ്ടതുള്ളൂവെന്ന് സെക്രട്ടറി ജി. രാജേഷും വ്യക്തമാക്കി. പ്രതിഷേധം രൂക്ഷമായതോടെ ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരും, ദേവസ്വം അധികൃതരും, ഡി.സി ബുക്സ് അധികൃതരുമായി സംസാരിെച്ചങ്കിലും വിട്ടുവീഴ്ച്ചക്ക് പ്രതിഷേധക്കാർ തയാറായില്ല. ഹാളിന് മുന്നിൽ 'ഇവിടെ ഹൈന്ദവ താൽപര്യങ്ങൾക്ക് വിരുദ്ധമായ പ്രസിദ്ധീകരണങ്ങൾ വിൽക്കപ്പെടുന്നില്ല ' എന്ന ബോർഡ് പ്രദർശിപ്പിച്ച് മേള നടത്തിക്കൊള്ളാൻ പറഞ്ഞ് പിന്നീട് പ്രതിഷേധക്കാരെത്തി. എന്നാൽ ഇക്കാര്യത്തിൽ തങ്ങൾക്ക് തീരുമാനമെടുക്കാനാവില്ലെന്ന് അധികൃതർ അറിയിച്ചു. കോട്ടയത്ത് നിന്നും ഡി.സി ബുക്സി​െൻറ സെയിൽസ് മാനേജർ ശനിയാഴ്ച തൃശൂരിലെത്തി ചർച്ച നടത്തി തീരുമാനിക്കുമെന്ന് അറിയിച്ചു. പുസ്തകങ്ങൾ വാഹനത്തിൽ നിന്ന് ഇറക്കാൻ കഴിഞ്ഞിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story