Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസമവായശ്രമം പാളി;...

സമവായശ്രമം പാളി; കട്ടച്ചിറ പള്ളിയിലെ മൃതദേഹസംസ്​കാരം​ നീളുന്നു

text_fields
bookmark_border
സമവായശ്രമം പാളി; കട്ടച്ചിറ പള്ളിയിലെ മൃതദേഹസംസ്കാരം നീളുന്നു കായംകുളം: കട്ടച്ചിറ സ​െൻറ് മേരീസ് പള്ളിയിൽ മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലിയുള്ള ഒാർത്തഡോക്സ്–യാക്കോബായ തർക്കത്തിൽ കലക്ടർ നടത്തിയ സമവായചർച്ചയും പാളി. വിഷയത്തിൽ മനുഷ്യാവകാശ കമീഷൻ ഇടപെടുന്നു. യാക്കോബായ വിഭാഗക്കാരനായ കട്ടച്ചിറ പള്ളിക്കലേത്ത് വർഗീസ് മാത്യുവി​െൻറ (95) സംസ്കാരച്ചടങ്ങ് തർക്കംമൂലം നീളുകയാണ്. വ്യാഴാഴ്ച സംസ്കാരച്ചടങ്ങ് തീരുമാനിച്ചെങ്കിലും ജില്ല ഭരണകൂടത്തി​െൻറ കർശനനിലപാട് കാരണം നടത്താനായില്ല. വർഗീസി​െൻറ പൗത്രനായ ഫാ. ജോർജി ജോൺ സഭ വേഷത്തിൽ സംസ്കാരച്ചടങ്ങിൽ പെങ്കടുക്കുന്നത് വിലക്കിയതാണ് തർക്കങ്ങൾക്ക് കാരണം. വ്യാഴാഴ്ച രാവിലെ 11 മുതൽ വൈകീട്ട് ഏഴരവരെ പള്ളിക്ക് സമീപം റോഡരികിൽെവച്ച മൃതദേഹം അധികൃതർ കസ്റ്റഡിയിലെടുക്കുമെന്ന സ്ഥിതിയായതോടെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച കലക്ടർ ഇവരെ ചർച്ചക്ക് വിളിച്ചത്. എന്നാൽ, നേരത്തേ തീരുമാനിച്ച നിലപാടിൽ ജില്ല ഭരണകൂടം ഉറച്ചുനിന്നതോടെ യാക്കോബായപക്ഷം നിരാശരായി മടങ്ങുകയായിരുന്നു. തുടർന്നാണ് മനുഷ്യാവകാശ കമീഷനെ സമീപിച്ചത്. സുപ്രീകോടതി വിധി മാനിച്ചും യാക്കോബായക്കാരുടെ വിശ്വാസങ്ങൾ നിലനിർത്തിയും സംസ്കാരച്ചടങ്ങ് വേഗത്തിൽ നടത്തണമെന്നാണ് മനുഷ്യവകാശ കമീഷൻ ഉത്തരവിട്ടിരിക്കുന്നത്. ഇതി​െൻറ പ്രായോഗിക നടത്തിപ്പ് എങ്ങനെയെന്നതിലാണ് ഇനി വ്യക്തത വേണ്ടതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story