Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാഗൺ ട്രാജഡി...

വാഗൺ ട്രാജഡി പെയിൻറിങ്​ പുനഃസ്​ഥാപിക്കണം -യുവകലാസാഹിതി

text_fields
bookmark_border
തൃശൂർ: നവീകരിച്ച തിരൂർ റെയിൽവേ സ്റ്റേഷ​െൻറ ഭിത്തിയിൽ ആലേഖനം ചെയ്‌ത വാഗൺ ട്രാജഡി പെയിൻറിങ് സംഘ്പരിവാറി​െൻറ നിർദേശാനുസരണം നീക്കം ചെയ്‌ത റെയിൽവേയുടെ നടപടിയിൽ യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. കേരളത്തിലെ സ്വാതന്ത്ര്യ പ്രക്ഷോഭത്തി​െൻറ ഏറ്റവും ഉജ്വല അധ്യായമായ വാഗൺ ട്രാജഡിയുടെ സ്മരണ ജ്വലിച്ചു നിൽക്കുന്ന തിരൂരിൽ അതി​െൻറ പെയിൻറിങ് ആലേഖനം ചെയ്തത് ഉചിതമായ നടപടിയായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും വഹിക്കാത്ത സംഘ്പരിവാരത്തിന് വാഗൺ ട്രാജഡി സമരസ്മരണ അരോചകമാകുന്നത് സ്വാഭാവികമാണ്. അവരുടെ ആജ്ഞാനുവർത്തികളായി പെയിൻറിങ് മാറ്റിയത് അപലപനീയമാണെന്നും അത് പുനഃസ്‌ഥാപിക്കാൻ നടപടി എടുക്കണമെന്നും യുവകലാസാഹിതി പ്രസിഡൻറ് ആലേങ്കാട് ലീലാകൃഷ്ണനും ജനറൽ സെക്രട്ടറി ഇ.എം. സതീശനും ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story