Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനുവദിക്കപ്പെട്ട...

അനുവദിക്കപ്പെട്ട സ്വാതന്ത്ര്യത്തെ തടഞ്ഞ് അടിമകളാക്കുന്നു- പന്ന്യൻ രവീന്ദ്രൻ

text_fields
bookmark_border
തൃശൂർ: മനുഷ്യന് അനുവദിക്കപ്പെട്ട സ്വാതന്ത്ര്യത്തെ തടഞ്ഞു വെച്ച് അവനെ അടിമകളാക്കുന്നത് ശരിയായ നടപടിയല്ലെന്ന് സി.പി.ഐ ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. സീനിയര്‍ സിറ്റിസണ്‍സ് സര്‍വിസ് കൗണ്‍സില്‍ ജില്ല കമ്മിറ്റി ആഭിമുഖ്യത്തില്‍ അധ്യാപകനായപി.എന്‍. രാമചന്ദ്രന്‍ രചിച്ച മനസ്സിലെ സ്മാരകങ്ങള്‍ എന്ന പുസ്തകത്തി​െൻറ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തി​െൻറ പുനഃസൃഷ്ടിയാണ് ഇന്നിനെ വഴിതെറ്റിക്കുന്നത്. ചരിത്രത്തിനെ വീണ്ടുമെഴുതുന്നത് തലമുറയെ അതിലെ തെറ്റിലേക്ക് നയിക്കും. നമ്മുടെ നാട്ടിൽ ചില മൂല്യങ്ങളുണ്ട്. അത് നഷ്ടപ്പെടുന്നത് ഭീതിയുണ്ടാക്കുന്നതാണ്. മനുഷ്യനെ സ്നേഹിക്കുക എന്ന തത്വമാണ് പാലിക്കേണ്ടതെന്നും പന്ന്യൻ പറഞ്ഞു. ഡോ. പി.വി. കൃഷ്ണന്‍ നായര്‍ പുസ്തകം ഏറ്റുവാങ്ങി. കെ.ആര്‍. പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് പുസ്തകപരിചയം നിര്‍വഹിച്ചു. ഉണ്ണിക്കൃഷ്ണന്‍ കാനാട്ട്, കെ.ചന്ദ്രമോഹന്‍, ഗ്രന്ഥകര്‍ത്താവ് പി.എന്‍. രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story