Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്ഷീരസഹകരണ സംഘത്തില്‍...

ക്ഷീരസഹകരണ സംഘത്തില്‍ അളന്നെടുത്ത പാലിന് ആറ് മാസമായിട്ടും പണം ലഭിച്ചില്ല

text_fields
bookmark_border
കിള്ളിമംഗലം ക്ഷീരസഹകരണ സംഘത്തിലെ നൂറോളം കര്‍ഷകര്‍ക്ക് ആറ്മാസമായി ലഭിക്കാനുള്ളത് ആറര ലക്ഷം രൂപ ചേലക്കര: പാഞ് ഞാള്‍ പഞ്ചായത്തിലെ കിള്ളിമംഗലം ക്ഷീരവ്യവസായ സഹകരണ സംഘത്തില്‍ അളന്നെടുത്ത പാലിന് ആറ് മാസമായിട്ടും പണം ലഭിച്ചിട്ടില്ല. നൂറോളം ക്ഷീരകര്‍ഷകര്‍ക്കാണ് ആറ്മാസമായി ആറര ലക്ഷം രൂപ ലഭിക്കാനുള്ളത്. ഒക്ടോബര്‍ പത്തിനാണ് സംഘത്തി​െൻറ ഇടത് ഭരണസമിതി പിരിച്ചുവിട്ടത്. സി.പി.എം.-സി.പി.ഐ. ഭരണസമിതിയിലും സി.പി.ഐ.പ്രവര്‍ത്തകനായ സെക്രട്ടറി ടി.പി. സുനില്‍കുമാറും തമ്മിലെ പടലപ്പിണക്കവും അഴിമതി ആരോപണങ്ങളെയും തുടര്‍ന്നാണ് സംഘം പിരിച്ചുവിട്ടത്. നിലവില്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കാണ് ഭരണച്ചുമതല. ആറ് മാസമായി കര്‍ഷകര്‍ക്ക് ഒരു രൂപ പോലും ലഭിക്കാത്ത അവസ്ഥയാണ്. ഇതേ തുടര്‍ന്ന് കര്‍ഷകര്‍ സംഘടിച്ച് ഹൈകോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്. ഇതിനായി പണം കണ്ടെത്തുന്നത് പോലും കര്‍ഷകരാണ്. പശുവിനെ വിറ്റും പണം വായ്പയെടുത്തുമാണ് കേസ് നടത്തുന്നത്. നൂറിലധികം ക്ഷീരകര്‍ഷകരുണ്ടായിരുന്ന സംഘത്തില്‍ ഇപ്പോള്‍ എഴുപതില്‍ താഴെ കര്‍ഷകര്‍മാത്രമാണ് പാല്‍ നല്‍കുന്നത്. പ്രതിദിനം 600ലിറ്റര്‍ പാല്‍ അളന്ന സംഘത്തില്‍ മുന്നൂറില്‍ താഴെ ലിറ്റര്‍ മാത്രമാണ് ലഭിക്കുന്നത്. ഇനിയും പണം നല്‍കാതെ ഉദ്യോഗസ്ഥരും ഭരണസമിതിയും വലക്കുകയാണെങ്കില്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണെന്ന് കര്‍ഷകരായ വി. ഉണ്ണികൃഷ്ണന്‍, പി.എം. രമേഷ്‌കുമാര്‍, പി. ബേബി, പി.എം. മുരളീധരന്‍ എന്നിവര്‍ പറയുന്നു. സംഘത്തില്‍ വന്‍ അഴിമതികളാണ് നടന്നത്. ത്രിതലപഞ്ചായത്തില്‍നിന്ന് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും സംഘത്തിലെ മരങ്ങള്‍ മുറിച്ച് മാറ്റിയും അഴിമതി നടത്തിയതായി ആരോപണം ഉണ്ട്. സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കിയ തുക കര്‍ഷകര്‍ക്ക് നല്‍കിയിട്ടില്ല. മൂന്ന് വര്‍ഷമായി പൊതുയോഗവും വിളിച്ചിട്ടില്ല. അഴിമതിയുടെ കേന്ദ്രമായി മാറിയതോടെയാണ് സംഘത്തിനെതിരെ ഹൈകോടതിയില്‍ കേസ് ഫയല്‍ചെയ്തത്. പശുവിനെയും കിടാവിനെയും വരെ വിറ്റാണ് കേസിനായി പണം കണ്ടെത്തുന്നത്. പ്രതിസന്ധികള്‍ സഹിച്ചും പാല്‍ നല്‍കുന്നത് സംഘം നിലനിര്‍ത്താന്‍ വേണ്ടിമാത്രമാണ്. ഇനിയും പണം നല്‍കാതെ ഉദ്യോഗസ്ഥരുടെയും ഭരണസമിതിയുടെയും പ്രതികാര നടപടികള്‍ തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story