Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയാനന്തര...

പ്രളയാനന്തര കേരളത്തിൽനിന്ന് ഒട്ടേറെ പഠിക്കാനുണ്ട് -മുല്ലക്കര രത്നാകരൻ

text_fields
bookmark_border
സംസ്ഥാനത്തിന് ആവശ്യം പരിസ്ഥിതി സൗഹാർദ വികസനം വടക്കാഞ്ചേരി: പ്രളയാനന്തര കേരളത്തിൽനിന്ന് വരും തലമുറക്ക് വളരെയേറെ പഠിക്കാനുണ്ടെന്നും, പരിസ്ഥിതിയെ തകർക്കാത്ത വികസനത്തിന് മാത്രമെ ഭാവി കേരളത്തിൽ പ്രസക്തിയുള്ളൂവെന്നും നിയമസഭ പരിസ്ഥിതി കമ്മിറ്റി ചെയർമാൻ മുല്ലക്കര രത്നാകരൻ എം.എൽ.എ. പ്രകൃതിയുമായി ഇഴുകി ചേർന്ന് ജീവിക്കാൻ പുതുതലമുറയെ പഠിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉരുൾപൊട്ടൽ ദുരന്തത്തിൽ 19 പേർ മരിച്ച കുറാഞ്ചേരിമല സന്ദർശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു. പ്രളയം വലിയ നാശനഷ്ടങ്ങളും ദുരന്തങ്ങളും സമ്മാനിച്ച ഇടുക്കി, വയനാട്, പാലക്കാട്, തൃശൂർ ജില്ലകളിലെ ദുരന്ത സ്ഥലങ്ങൾ സന്ദർശിച്ച് വിവരശേഖരണം നടത്തി ഭാവിയിൽ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി കൈക്കൊള്ളുമെന്നും മുല്ലക്കര വ്യക്തമാക്കി. അനിൽ അക്കര എം.എൽ.എ, വിജയദാസ്, കെ. ബാബു, വടക്കാഞ്ചേരി നഗരസഭ ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ്, വൈസ് ചെയർമാൻ എം.ആർ. അനൂപ് കിഷോർ, പ്രതിപക്ഷ നേതാവ് കെ. അജിത് കുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജിജോ കുരിയൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു. പടം: നിയമസഭ പരിസ്ഥിതി കമ്മിറ്റി കുറാഞ്ചേരി ദുരന്തഭൂമി സന്ദർശിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story