Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഴഞ്ഞിയിലെ റോഡ്​...

പഴഞ്ഞിയിലെ റോഡ്​ നിർമാണം നാട്ടുകാർ എൻജിനീയററെ ഉപരോധിച്ചു

text_fields
bookmark_border
പഴഞ്ഞി: പാറേമ്പാടം- ആറ്റുപുറം റോഡിലെ പഴഞ്ഞി മേഖലയിലെ നിർമാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ജില്ല പഞ്ചായത്തംഗം കെ. ജയശങ്കറി​െൻറ നേതൃത്വത്തിൽ പ്രദേശവാസികൾ ചാവക്കാെട്ട പൊതുമരാമത്ത് നാഷനൽ ഹൈവേ അസി. എക്സി. എൻജിനീയർ കെ.സി. സലീലയെ ഉപരോധിച്ചു. റോഡ് പൊളിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ടാറിങ് പൂർത്തീകരിക്കാത്തതിനാൽ പഴഞ്ഞി പെട്രോൾ പമ്പിന് സമീപത്തെ മുപ്പതോളം വീട്ടുകാർ പൊടി തിന്ന് കഴിയുകയാണ്. കരാർ കാലയളവിൽ പുറമ്പോക്ക് ഭൂമികൾ ഏറ്റെടുക്കാത്തതാണ് റോഡ് പണി തടസ്സപ്പെടാൻ കാരണം. സമയം നീട്ടി കിട്ടാൻ നൽകിയ അപേക്ഷയിൽ തീരുമാനമാകുന്ന മുറക്ക് റോഡ് പണി തീർക്കാമെന്നും ഏജൻസി വൃത്തങ്ങൾ സൂചിപ്പിച്ചു. പുറമ്പോക്ക് ഭൂമികൾ ഏറ്റെടുക്കുന്ന പ്രവൃത്തി ഏറക്കുറെ അവസാനിച്ച സാഹചര്യത്തിൽ അടിയന്തരമായി റോഡ് നിർമാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പൊളിച്ചിട്ട റോഡിൽ നിരന്തരമായി ഉപരോധം തീർക്കുമെന്ന് വ്യക്തമാക്കി. തുടർന്ന് ഈ മാസം 15ന് ഉള്ളിൽ റോഡ് പൂർവ സ്ഥിതിയിലാക്കി തരാമെന്ന് ഉറപ്പ് കൊടുത്തതിനെ തുടർന്നാണ് സമരക്കാർ പിരിഞ്ഞത്. പഞ്ചായത്തംഗം വിജയ ഗോപി, കോൺഗ്രസ് ഭാരവാഹികളായ എം.എം. അലി, സ്മിത ഷാജി, വി.വി. സാംസൺ, വർഗീസ്, അനിത മുരളി, കൊച്ചുമോൾ, വിൽസൻ, ജെസി ഗീവർ, ഫിലോമിന ശാമു, അജിത ഷിജു, ജോർജ് അയ്യംകുളങ്ങര എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story