Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവഴിമുടക്കാൻ മീഡിയനുകൾ; ...

വഴിമുടക്കാൻ മീഡിയനുകൾ; അശാസ്​ത്രീയ മീഡിയനുകൾ നഗരത്തിൽ സുരക്ഷ​ ഭീഷണിയാകുന്നു

text_fields
bookmark_border
തൃശൂർ: നഗരത്തിലെ റോഡുകളിൽ അശാസ്ത്രീയമായി സ്ഥാപിച്ച മീഡിയനുകൾ യാത്രക്കാർക്കും വാഹനങ്ങൾക്കും സുരക്ഷ ഭീഷണിയാവുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ വാഹനങ്ങൾക്ക് പോകാനാവാത്ത സാഹചര്യമാണുള്ളത്. ഫയർ എൻജിനുകൾ, ആംബുലൻസ് എന്നിവ കടന്നുപോകുന്നതിന് ഇവ അനുഗുണമല്ല. കഴിഞ്ഞ ദിവസം എം.ജി റോഡിൽ തീയണക്കാനെത്തിയ ഫയര്‍ഫോഴ്‌സ് വാഹനം റോഡരികിലെ കാനയുടെ മുകളിലൂടെ കയറിയപ്പോള്‍ സ്ലാബ് തകര്‍ന്ന് കാനയിലേക്ക് താഴ്ന്നിരുന്നു. മീഡിയനുകൾ സ്ഥാപിച്ചതിനാലാണ് കാനക്ക് മുകളിൽ വാഹനം ഇേടണ്ടിവന്നത്. സ്പോർട്സ് കടയിലെ തീയണച്ച ശേഷമാണ് ഫയര്‍ഫോഴ്‌സ് വാഹനം കാനയില്‍നിന്ന് കയറ്റിയത്. നഗരങ്ങളിലെ വീതികുറഞ്ഞ റോഡുകളിൽ 20 സ​െൻറി മീറ്ററിൽ കൂടുതൽ ഉയരം ഇല്ലാത്ത മീഡിയനുകളാണ് ഇന്ത്യൻ റോഡ് കോൺഗ്രസ് (െഎ.ആർ.സി) അംഗീകരിച്ചിട്ടുള്ളത്. ഫയർ എൻജിനുകൾക്കും ആംബുലൻസുകൾക്കും ചാടിക്കടന്നു പോകാൻ സാധിക്കും വിധമാവണം ഇത്തരം റോഡുകളിലെ മീഡിയനുകൾ. എന്നാൽ നാലടിയിൽ അധികമുണ്ട് എം.ജി റോഡിലും ജൂബിലി മിഷൻ ആശുപത്രിക്ക് സമീപം ഫാത്തിമ ജങ്ഷനിലും സ്ഥാപിച്ച മീഡിയനുകൾക്ക്. ഇത്തരം അശാസ്ത്രീയ മീഡിയനുകളിൽ തട്ടി അപകടം ഉണ്ടായാൽ ഇൻഷുറൻസ് ലഭിക്കുന്നതിനും ബുദ്ധിമുട്ടുണ്ട്. മീഡിയനുകൾ സ്ഥാപിച്ചത് തിരിച്ചറിയുന്നതിന് ആവശ്യമായ അടയാളങ്ങളൊന്നും സ്ഥാപിക്കാത്തതും അപകടം വിളിച്ചുവരുത്തും.
Show Full Article
TAGS:LOCAL NEWS 
Next Story