Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാത സർവേ സമര...

ദേശീയപാത സർവേ സമര സമിതി പ്രവർത്തകരെ പൊലീസ് തടഞ്ഞു

text_fields
bookmark_border
വാടാനപ്പള്ളി: ദേശീയപാത വികസനത്തി​െൻറ ഭാഗമായി വാടാനപ്പള്ളി ബൈപാസ് അളക്കുന്നിടത്ത് എത്തിയ സമരസമിതി പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടർന്ന് അളവെടുപ്പ് ആരംഭിച്ചു. ദേശീയപാത അളന്ന് കുറ്റിയടിച്ചെങ്കിലും വെള്ളക്കെട്ട് കാരണം നേരത്തെ രണ്ട് തവണ ബൈപാസ് അളക്കാൻ കഴിഞ്ഞില്ല. വെള്ളം ഒഴിഞ്ഞതോടെയാണ് ബുധനാഴ്ച രാവിലെ പൊലീസ് സംരക്ഷണത്തിൽ അളക്കാനായി ഉേദ്യാഗസ്ഥർ എത്തിയത്. തൃത്തല്ലൂർ കിഴക്ക് വെച്ച് സമരസമിതി ചെയർമാൻ ഗിരീഷ് മാത്തുക്കാട്ടിൽ കെ.എസ്. ബിനോജ്, ഷൈജു വാടാനപ്പള്ളി, ചന്ദ്രൻ തിരിയാടത്ത്, ഓമന വാസു എന്നിവരുടെ നേതൃത്തിലാണ് പ്രവർത്തകർ മുദ്രവാക്യം വിളിച്ചെത്തിയത്. ഇതോടെ പൊലീസ് ഇവരെ തടഞ്ഞു. തുടർന്ന് അളവ് ആരംഭിച്ചു. ബൈപ്പാസ് അളവും കഴിഞ്ഞ് ഹൈവേ വികസനം വേഗത്തിൽ നടപ്പാക്കാനാണ് ഹൈവേ അധികൃതരുടെ നീക്കം. നൂറ് കണക്കിന് വീടുകളും എക്കറ്കണക്കിന് സ്ഥലവുമാണ് ഇവിടെ നഷ്ടപ്പെടുക. സ്ഥലവും വീടും നഷ്ടപ്പെടുന്നവർ അഞ്ചാം കല്ലിൽ അനിശ്ചിതകാല സമരത്തിലാണ്. സത്യഗ്രഹ സമരം 36 ദിവസം പിന്നിട്ടു. കുടിയിറങ്ങുന്നവർക്ക് മതിയായനഷ്ടപരിഹാരവും പുനരധിവാസവും ഇനിയും തീരുമാനിച്ചിട്ടില്ല ഇതാണ് കുടിയിറങ്ങുന്നവരെ ഭീതിയിലാക്കിയിട്ടുള്ളത്. വീട് നഷ്ടപ്പെട്ടാൽ ഇനി എന്ത് ചെയ്യുമെന്ന പേടിയിലാണ് നൂറ് കണക്കിന് വരുന്ന കുടുംബങ്ങൾ.
Show Full Article
TAGS:LOCAL NEWS 
Next Story