Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്കൂൾ സമയത്തു ഒാടിയ...

സ്കൂൾ സമയത്തു ഒാടിയ ടിപ്പർ തടഞ്ഞു: വാഹനം തട്ടി ഒരാൾക്ക്​ പരിക്ക്​

text_fields
bookmark_border
പെരുമ്പിലാവ്: സ്കൂൾ സമയത്തു ഓട്ടം നടത്തിയ ടിപ്പർ ലോറി യുവാക്കൾ തടഞ്ഞു. കാറിലെത്തിയ ടിപ്പർ ഉടമയുടെ മകൻ മുന്നോട്ടെടുത്ത ലോറി തട്ടി ഒരാൾക്കു പരുക്കേറ്റു. തിപ്പിലശ്ശേരി പൊന്നാംകുന്ന് ചക്കുണ്ണിയുടെ മകൻ ഷിബുവി (37) നെ പരിക്കുകളോടെ അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ടാണു സംഭവം. സ്കൂൾ സമയത്തു സർവിസ് നടത്തരുതെന്ന ചട്ടം ലംഘിച്ചു വൈകീട്ട് നാലോടെ ഓടിയ ലോറിയാണു തിപ്പിലശേരിയിൽ തടഞ്ഞിട്ടത്. ഉടൻ സുഹൃത്തുമായി കാറിലെത്തിയ ഉടമയുടെ മകൻ യുവാക്കളുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. വധഭീഷണി മുഴക്കിയതായും ആരോപണമുണ്ട്. പിന്നീട് ലോറി മുന്നോട്ടെടുത്തു തടഞ്ഞവരെ തട്ടി വീഴ്ത്തി പോകുകയായിരുന്നു. ലോറി തടഞ്ഞ ശേഷം പൊലീസിനെ വിവരമറിയിച്ചെങ്കിലും എത്തിയില്ലെന്നു യുവാക്കൾ പറഞ്ഞു. കാറിൽ എത്തിയവരിൽ ഒരാൾ വെള്ളറക്കാട് സ്കൂൾ സമയത്തു ടിപ്പറിടിച്ചു വിദ്യാർഥി മരിച്ച സംഭവത്തിലെ ടിപ്പറുടമയുടെ ബന്ധുവാണെന്നും ആരോപണമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story