Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഴുക്കുചാൽ പ്രശ്ന...

അഴുക്കുചാൽ പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി ഇടപെടണം -ആക്ഷൻ കൗൺസിൽ

text_fields
bookmark_border
ഗുരുവായൂർ: അഴുക്കുചാൽ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് ഗുരുവായൂർ ട്രീറ്റ്മ​െൻറ് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സദസ്സ് ആവശ്യപ്പെട്ടു. നാല് പതിറ്റാണ്ടായിട്ടും പ്രശ്നപരിഹാരം ഉണ്ടാവാത്ത സാഹചര്യത്തിലാണ് 'നിലവിളികളോടെ തെരുവിലേക്ക്'എന്ന പേരിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. കാരക്കാട്, എടപ്പുള്ളി, അങ്ങാടിത്താഴം, പാലയൂർ മോസ്കോ നഗർ, ചക്കംകണ്ടം, കാളാനി പ്രദേശങ്ങളെ ദുരിതത്തിലാക്കിയ മാലിന്യ പ്രശ്നം പരിഹരിക്കാൻ മുഖ്യധാര രാഷ്്ട്രീയ കക്ഷികൾ രംഗത്തിറങ്ങണമെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകും. അങ്ങാടിത്താഴം മദ്റസ ഹാളിൽ നടന്ന യോഗം രാധാകൃഷ്ണൻ കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ പ്രസിഡൻറ് നൗഷാദ് അഹമ്മു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ.വി. ഷെരീഫ് കടയിൽ, പെരുന്തട്ട ശിവക്ഷേത്രം പ്രസിഡൻറ് കോങ്ങാട്ടിൽ അരവിന്ദാക്ഷ മേനോൻ, ചാവക്കാട് മഹല്ല് ഖത്തീബ് കെ.എം. ഉമ്മർ ഫൈസി, മുസ്ലിംലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് ആർ.വി. അബ്ദുൽ റഹീം, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബാലൻ വാറണാട്ട്, ഗുരുവായൂർ ട്രേഡേഴ്സ് കൾച്ചറൽ സ​െൻറർ പ്രസിഡൻറ് പി.ഐ. ആേൻറാ, കെ. രാജൻ, പി.എം. അബ്ദുൽ വഹാബ് എടപ്പുള്ളി, എ.പി. ഷാജഹാൻ, അബ്ബാസ് ചീരേടത്ത്, കബീർ പരുത്തിക്കാട്ട് എന്നിവർ സംസാരിച്ചു. പാർഥസാരഥി ക്ഷേത്രത്തിന് സുരക്ഷ ശക്തമാക്കി പൊലീസ് തിരിച്ചുപിടിക്കുമെന്ന് ഹൈന്ദവ സംഘടനകളുടെ മുന്നറിയിപ്പ് ഗുരുവായൂർ: മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്ത പാർത്ഥസാരഥി ക്ഷേത്രം തിരിച്ചുപിടിക്കുമെന്ന ഹൈന്ദവ സംഘടനകളുടെ മുന്നറിയിപ്പിനെ തുടർന്ന് ക്ഷേത്രം സുരക്ഷാവലയത്തിൽ. കഴിഞ്ഞ വർഷം നവംമ്പർ ഏഴിനാണ് കോടതി വിധിയെ തുടർന്ന് ക്ഷേത്ര ഭരണം ബോർഡ് ഏറ്റെടുത്തത്. വാർഷിക ദിനത്തിൽ ക്ഷേത്രം തിരിച്ചുപിടിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് പൊലീസ് കാവൽ ശക്തമാക്കിയത്. പാര്‍ഥസാരഥി ക്ഷേത്രം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് 2008 ല്‍ ക്ഷേത്ര ജീവനക്കാരിലെയും പരിസരവാസികളിലെയും ഒരു വിഭാഗം മലബാര്‍ ദേവസ്വം ബോര്‍ഡിന് നിവേദനം നല്‍കിയിരുന്നു. സുപ്രീം കോടതിവരെ എത്തിയ നിയമപോരാട്ടത്തിന് ശേഷം കഴിഞ്ഞ വർഷം ഏപ്രില്‍ 26ന് ബോര്‍ഡ് ക്ഷേത്രം ഏറ്റെടുത്തു. ഇതിനെതിരെ ക്ഷേത്രഭരണസമിതി ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് ഏറ്റെടുക്കല്‍ നടപടി തടഞ്ഞിരുന്നു. ഭരണം വീണ്ടും നാട്ടുകാരടങ്ങിയ ഭരണസമിതിക്കായി. കോടതി സ്റ്റേ നീക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ വർഷം സപ്റ്റംബര്‍ 21ന് മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ വീണ്ടും എത്തിയപ്പോൾ ഹൈന്ദവ സംഘടനകൾ ഉപരോധിച്ചു. പൊലീസുകാരെ 10 മണിക്കൂറോളം ക്ഷേത്രത്തിൽ അടച്ചിടുകയും ചെയ്തു. കീഴ്‌ക്കോടതിയിലുണ്ടായിരുന്ന കേസും തള്ളിയതിനെ തുടര്‍ന്ന് ഹൈകോടതി വഴി പൊലീസ് സുരക്ഷ ഉറപ്പാക്കിയാണ് പിന്നീട് നവംമ്പർ ഏഴിന് ബോര്‍ഡ് ക്ഷേത്രം ഏറ്റെടുത്തത്. പാർത്ഥസാരഥി ക്ഷേത്ര വിമോചന സമിതിയെന്ന പേരിൽ സമരപരിപാടികൾ നടക്കുന്നുണ്ട്. ദിവസേന ക്ഷേത്രത്തിലേക്ക് നാമജപയാത്ര നടത്തുന്നുണ്ട്. ക്ഷേത്രം ഏറ്റെടുത്തതി​െൻറ വാർഷിക ദിനത്തിൽ തിരിച്ചുപിടിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പി. ഹരിദാസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മലബാർ ദേവസ്വം ബോർഡ് പൊലീസ് കമീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കാവൽ ശക്തമാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story