Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഞ്ചവടി ക്ഷേത്രത്തിലെ...

പഞ്ചവടി ക്ഷേത്രത്തിലെ അമാവാസി ഉത്സവം സമാപിച്ചു. വാവ് ബലി ഇന്ന്.

text_fields
bookmark_border
09.26 ചാവക്കാട്: പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തിലെ അമാവാസി ഉത്സവം സമാപിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടിന് ഉത്സവത്തി ​െൻറ ഭാഗമായുള്ള ക്ഷേത്രഭരണ സംഘത്തി​െൻറ എഴുന്നള്ളിപ്പ് അവിയൂര്‍ ചക്കന്നാത്ത് ഖളൂരിക ഭഗവതിക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് ക്ഷേത്രത്തിലെത്തി. തെക്കുഭാഗം ഉത്സവാഘോഷ കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് തിരുവത്ര ശിവക്ഷേത്രത്തില്‍ നിന്ന് രാവിലെ എട്ടിന് പുറപ്പെട്ട് പത്തിന് ക്ഷേത്രത്തില്‍ എത്തി. ഉച്ചക്ക് രണ്ടിന് ആരംഭിച്ച ക്ഷേത്രഭരണസംഘത്തി​െൻറ ഉത്സവം പഞ്ചവടി സെന്ററില്‍ നിന്ന് ആരംഭിച്ച് ക്ഷേത്രാങ്കണത്തിലെത്തി. വടക്കുഭാഗം ഉത്സവാഘോഷ കമ്മിറ്റിയുടെ പകല്‍പൂരം ഉച്ചക്ക് ഒന്നിന് എടക്കഴിയൂര്‍ നാലാംകല്ല് വാക്കയില്‍ ശ്രീഭദ്രകുടുംബക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് പഞ്ചവടി സ​െൻററില്‍ എത്തി. തെക്കുഭാഗം ഉത്സവാഘോഷ കമ്മിറ്റിയുടെ പകല്‍പൂരം ഉച്ചക്ക് എടക്കഴിയൂര്‍ മുട്ടില്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് വൈകീട്ട് പഞ്ചവടി സ​െൻററിലെത്തി. തുടര്‍ന്ന് വൈകീട്ട് അഞ്ചോടെ ക്ഷേത്രാങ്കണത്തില്‍ കൂട്ടിയെഴുന്നള്ളിപ്പ് നടന്നു. 11 ആനകള്‍ കൂട്ടിയെഴുന്നള്ളിപ്പില്‍ പങ്കെടുത്തു. ഗജവീരന്‍ മംഗലാംകുന്ന് അയ്യപ്പന്‍ ക്ഷേത്രഭരണ സംഘത്തിന് വേണ്ടി ഭഗവാ​െൻറ തിടമ്പേറ്റി. പുലര്‍ച്ചെ നാലോടെ ക്ഷേത്രാങ്കണത്തില്‍ എത്തുന്ന ഉത്സവാഘോഷ കമ്മിറ്റികളുടെ കൂട്ടിയെഴുന്നള്ളിപ്പോടെയാണ് ഉത്സവം സമാപിച്ചത്. ഉത്സവത്തി​െൻറ ഭാഗമായി തെക്ക്,വടക്ക് വിഭാഗക്കാരുടെ വൈദ്യുതി ദീപാലങ്കാരം ചെയ്ത മനോഹരമായി നിലപ്പന്തലുകള്‍ ഉത്സവത്തിന് വര്‍ണപ്പൊലിമ നല്‍കി. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ കലാപരിപാടികളും കരിമരുന്നും ഒഴിവാക്കി. ക്ഷേത്രഭരണസംഘം ഭാരവാഹികളായ വാക്കയില്‍ വിശ്വനാഥന്‍, കോങ്കണ്ടത്ത് വിശ്വംഭരന്‍, വേഴമ്പറമ്പത്ത് രാജന്‍, ടി.എ. അര്‍ജുനന്‍ സ്വാമി എന്നിവർ നേതൃത്വം നൽകി. പുലർച്ചെ മൂന്നോടെ വാവു ബലി ആരംഭിച്ചു. ഫോട്ടോ: എടക്കഴിയൂര്‍ പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തിലെ അമാവാസി ഉത്സവത്തി​െൻറ ഭാഗമായി നടന്ന കൂട്ടിയെഴുന്നള്ളിപ്പ്
Show Full Article
TAGS:LOCAL NEWS 
Next Story