Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവട്ടിപ്പലിശയും...

വട്ടിപ്പലിശയും ഗുണ്ടാപ്പിരിവും: ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
കുന്നംകുളം: അനധികൃതമായി അമിത പലിശക്ക് പണം നൽകുകയും പിന്നീട് ഗുണ്ടാപ്പിരിവ് നടത്തുകയും ചെയ്യുന്നയാൾ പിടിയിൽ. കേച്ചേരി പണിക്ക പറമ്പിൽ പ്രസാദിനെയാണ് (44) സി.ഐ കെ.ജി. സുരേഷി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വായ്പ വാങ്ങിയ പണം തിരിച്ചു നൽകുന്നതിൽ മുടക്കം വരുത്തുന്ന ആളുകളുടെ വീടുകളിലെത്തി ഭീഷണിപ്പെടുത്തി മർദിക്കുകയും അവരുടെ കൈയിലുള്ള വാഹനങ്ങളുടെ താക്കോൽ പിടിച്ച് വാങ്ങി വിൽപന പത്രത്തിൽ ബലമായി ഒപ്പിട്ടു വാങ്ങുകയും ചെയ്തിരുന്നു ഇയാൾ. പരാതിയെ തുടർന്നാണ് അറസ്റ്റ്. ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തി ചെക്കുകൾ, മുദ്രപ്പത്രങ്ങൾ, വിൽപന പത്രങ്ങൾ ഉൾപ്പെടെ കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി. എസ്.ഐ യു.കെ. ഷാജഹാൻ, എ.എസ്.ഐ ജോയ്, എ.എസ്.െഎ സുരേന്ദ്രൻ, സി.പി.ഒ അഭിലാഷ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story