Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഞ്ചവടി ക്ഷേത്രം...

പഞ്ചവടി ക്ഷേത്രം അമാവാസി ഉത്സവത്തിന് തുടക്കം

text_fields
bookmark_border
ചാവക്കാട്: പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തിലെ അമാവാസി ഉത്സവത്തിന് തുടക്കമായി. തെക്ക്, വടക്ക് വിഭാഗക്കാരുടെ നിലപ്പന്തലുകള്‍ ദീപാലങ്കൃതമായതോടെയാണ് ചൊവ്വാഴ്ച നടക്കുന്ന ഉത്സവത്തിന് തുടക്കമായത്. ബുധനാഴ്ച പുലര്‍ച്ചെ നാലോടെ ക്ഷേത്രാങ്കണത്തില്‍ എത്തുന്ന ഉത്സവാഘോഷ കമ്മിറ്റികളുടെ കൂട്ടിയെഴുന്നള്ളിപ്പോടെ ഉത്സവത്തിന് സമാപനമാവും. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മുതല്‍ പഞ്ചവടി വാ കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ യജ്ഞശാലയില്‍ പിതൃതര്‍പ്പണ ചടങ്ങുകള്‍ നടക്കും. 10,000 ഭക്തര്‍ ബലിയിടാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുള്ള സൗകര്യമാണ് ക്ഷേത്രഭരണസംഘം ഒരുക്കുന്നത്. യജ്ഞശാലക്ക് സമീപത്തെ കുളം നവീകരിച്ച് ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും തലേദിവസം എത്തുന്ന ഭക്തര്‍ക്ക് ലക്ഷുഭക്ഷണം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story