Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുല്ലശ്ശേരി ഉപജില്ല...

മുല്ലശ്ശേരി ഉപജില്ല സ്കൂൾ കലോത്സവം: അറബി സാഹിത്യോത്സവത്തിൽ പാടൂർ അലീമുൽ ഇസ്​ലാം ജേതാക്കൾ

text_fields
bookmark_border
പാടൂർ: മുല്ലശ്ശേരി ഉപജില്ല സ്കൂൾ കലോത്സവം പാടൂർ അലീമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. സർക്കാർ നിർദേശ പ്രകാരം ഉദ്ഘാടന ചടങ്ങുകളില്ലാതെ ജില്ലയിലെ ഈ വർഷത്തെ ആദ്യ കലോത്സവമാണ് പാടൂരിൽ ആരംഭിച്ചത്. രണ്ട് ദിവസങ്ങളായി പതിനൊന്ന് വേദികളിലായി ആയിരത്തോളം കലാപ്രതിഭകൾ പങ്കെടുക്കുന്നുണ്ട്. ദീപാവലി അവധിയായതിനാൽ ചൊവ്വാഴ്ച മത്സരങ്ങളില്ല. കലോത്സവം ബുധനാഴ്ച സമാപിക്കും. അറബി സാഹിത്യോത്സവത്തിലെ പത്തൊമ്പത് ഇനങ്ങളും അവസാനിച്ചു. 89 പോയേൻറാടെ പാടൂർ അലീമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്ത് 82 പോയേൻറാടെ വെന്മെനാട് എം.എ.എസ്.എം.എച്ച്.സ്.എസാണ്. ഹയർ സെക്കൻഡറി വിഭാഗം ജനറൽ കലോത്സവത്തിൽ 20 ഇനങ്ങൾ പൂർത്തിയായപ്പോൾ 45 പോയേൻറാടെ പാടൂർ അലീമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനത്തും 43 പോയേൻറാടെ പാവറട്ടി സ​െൻറ് ജോസഫ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തും എത്തിയിട്ടുണ്ട്. എച്ച്.എസ് വിഭാഗം 17 ഇനങ്ങൾ പൂർത്തിയായപ്പോൾ 43 പോയേൻറാടെ പാടൂർ അലീമുൽ ഇസ്ലാം ഒന്നാം സ്ഥാനത്തും 37 പോയേൻറാടെ രണ്ടാം സ്ഥാനത്തുമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story