Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഡ്​ തകർന്ന്​ യാത്ര...

റോഡ്​ തകർന്ന്​ യാത്ര ദുരിതമായി

text_fields
bookmark_border
പാവറട്ടി: ചിറ്റാട്ടുകര ജനശക്തി റോഡിലൂടെയുള്ള യാത്ര ദുരിതമായി. മാർഗി തിരിവിൽ നിന്ന് താമരപ്പിള്ളി റോഡിലേക്ക് പോകുന്ന വൺവേ റോഡാണ് തകർന്ന് ഗതാഗതം ദുഷ്കരമായിട്ടുള്ളത്. വൻ ഗർത്തങ്ങളാണ് പലയിടത്തും രൂപപ്പെട്ടിട്ടുള്ളത്. മറ്റം വാക, എളവള്ളി ഭാഗത്തുനിന്നുള്ള ബസുകൾ പാവറട്ടിയിലേക്ക് വരുന്ന റോഡാണിത്. റോഡ് തകർന്നത് മൂലം ഭൂരിഭാഗം ബസുകളും ചിറ്റാട്ടുകര അങ്ങാടി വഴിയാണ് വൺവേ തെറ്റിച്ച് പാവറട്ടിയിലേക്കു വരുന്നത്. ഇത് വൻ ഗതാഗത കുരുക്കാണുണ്ടാക്കുന്നത്. റോഡ് അറ്റകുറ്റപ്പണി തീർത്ത് ഗതാഗതയോഗ്യമാക്കണമെന്ന് വളരെ കാലമായുള്ള ആവശ്യമാണ്. ഇൗ ആവശ്യത്തിന് പുല്ല് വിലയാണ് പഞ്ചായത്ത് കൽപ്പിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story