Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമൂന്ന് കിലോ...

മൂന്ന് കിലോ കഞ്ചാവുമായി യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വീണ്ടും കഞ്ചാവ് വേട്ട. വിൽപനക്കായി കൊണ്ടു വന്ന മൂന്നു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. എറണാകുളം കടവന്ത്ര ഉദയ കോളനിയില്‍ സുരേഷ് (34) ആണ് അറസ്റ്റിലായത്. വിശാഖപട്ടണത്തുനിന്ന് കഞ്ചാവുമായി തൃശൂര്‍ റെയില്‍വേസ്റ്റേഷനില്‍ വന്നിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. എറണാകുളത്തേക്ക് വിൽപനക്കായി കൊണ്ടുപോകാൻ എത്തിച്ചതായിരുന്നുവേത്ര. എറണാകുളം റെയില്‍േവ സ്റ്റേഷനില്‍ ഇറങ്ങിയാല്‍ പിടിക്കപ്പെടുമെന്ന പേടിയിലാണ് ഇയാള്‍ തൃശൂരിറങ്ങിയത്. കഞ്ചാവ് കടത്തിയതിന് കടവന്ത്ര പൊലീസ് സ്‌റ്റേഷനില്‍ ഇയാളുടെ പേരില്‍ ആറു കേസുകളുണ്ട്. ആര്‍.പി.എഫ്, റെയില്‍വേ പൊലീസ്, എക്‌സൈസ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഒരു മാസത്തിനിടെ 20 കിലോ കഞ്ചാവാണ് പൊലീസും, ആർ.പി.എഫും, എക്സൈസും ചേർന്ന് ഇവിടെനിന്ന് പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story