Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫാസിൽ അനുസ്മരണം

ഫാസിൽ അനുസ്മരണം

text_fields
bookmark_border
പാവറട്ടി: തെരുവിൽ നടന്ന് കൊണ്ടിരിക്കുന്ന നാമജപ ഘോഷയാത്രയുടെ ലക്ഷ്യം ശബരിമലയല്ല മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണെന്ന് മുൻ ആർ.എസ്.എസ് നേതാവും സി.പി.എം പ്രവർത്തകനുമായ സുധീഷ് മിന്നി പറഞ്ഞു. എസ്.എഫ്.െഎ പ്രവർത്തകൻ ഫാസിലി​െൻറ അഞ്ചാം വാർഷിക രക്തസാക്ഷി ദിനാചരണ ഭാഗമായി തൈക്കാട് ചൊവ്വല്ലൂർ പടിയിൽ നടന്ന പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.എം തൈക്കാട് ലോക്കൽ സെക്രട്ടറി സി.ജെ. ബേബി അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല കമ്മിറ്റിയംഗം ടി.വി. ഹരിദാസ്, ഏരിയ സെക്രട്ടറി സി.കെ. വിജയൻ, വി.എൻ. സുർജിത്ത്, വി.ജി. സുബ്രഹ്മണ്യൻ, സി.കെ. സദാനന്ദൻ, എം.എ. ഷാജി, ബിന്ദു അജിത് കുമാർ, ലത രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. എസ്.എഫ്.െഎ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനവും പൊതുസമ്മേളനവും സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ജാസിർ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റിയംഗം വി.പി. ശരത് പ്രസാദ്, ഇ.വി. പ്രഭീഷ്, കെ. സച്ചിൻ, കെ.ബി. അമൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story