Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രബുദ്ധതയുടെ...

പ്രബുദ്ധതയുടെ അടിസ്ഥാനം അറിവും പുസ്തകങ്ങളും: ഡോ. ടി.കെ. നാരായണന്‍

text_fields
bookmark_border
ഇരിങ്ങാലക്കുട: കേരള ജനതയെ പ്രബുദ്ധരാക്കിയത് അറിവും പുസ്തകങ്ങളുമാണെന്ന് കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി കെ. നാരായണന്‍. പുസ്തകങ്ങള്‍ നശിക്കാനിടവന്നാല്‍ കേരളത്തി​െൻറ പ്രബുദ്ധത നശിക്കും എന്നാണ് അര്‍ത്ഥമാക്കുന്നതെന്നും അതിന് തടയിടാന്‍ അറിവ് പകരുകതന്നെ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വെള്ളാങ്ങല്ലൂര്‍ ബി.ആര്‍.സി യില്‍ നടന്ന പുസ്തകക്കൂട പരിപാടി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തില്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ട സ്‌കൂളുകള്‍ക്ക് താല്‍ക്കാലികാശ്വാസമായി പുസ്തകങ്ങള്‍ വിതരണം ചെയ്തു. വെള്ളാങ്ങല്ലൂര്‍ ബി.ആര്‍.സിക്ക് കീഴിലെ സ്‌കൂളുകളില്‍ പ്രളയത്തില്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ട ഡി.ബി.പി.എല്‍.പി.എസ് പടിയൂര്‍, എസ്.എസ്. ഐ. യു. പി. എസ് പടിയൂര്‍, സ​െൻറ്‌ മേരീസ് എല്‍. പി. എസ് എടതിരിഞ്ഞി എന്നീ സ്‌കൂളുകളിലെ ലൈബ്രറികള്‍ക്കാണ് പുസ്തകക്കൂട വഴി 250 പുസ്തകങ്ങള്‍ വീതം വിതരണം ചെയ്തത്. മാള, കൊടുങ്ങല്ലൂര്‍ വിദ്യാഭ്യാസ ഉപജില്ലകള്‍ക്ക് കീഴിലുള്ള പ്രളയബാധിത സ്‌കൂളുകളിലും പുസ്തകങ്ങള്‍ വിതരണം ചെയ്തു. ചേര്‍പ്പ്, വലപ്പാട്, മുല്ലശ്ശേരി, തൃശൂര്‍ ഈസ്റ്റ് ഭാഗങ്ങളിലുള്ള സ്‌കൂളുകള്‍ക്ക് 12 ന് പുസ്തകങ്ങള്‍ വിതരണം ചെയ്യും. ഇരിങ്ങാലക്കുട എ.ഇ.ഒ രാധ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം ഡോ. എന്‍.ആര്‍ ഗ്രാമപ്രകാശ് പദ്ധതി വിശദീകരണം നടത്തി. കലാമണ്ഡലം ശിവദാസന്‍, അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍, ഭദ്ര രജനീഷ്, ലാലി, ബി.പി.ഒ ബി.ആർ.സി. ഇ.എസ്. പ്രസീദ, താജുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story