Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദ്വിദിന ചരിത്ര

ദ്വിദിന ചരിത്ര പഠനയാത്ര

text_fields
bookmark_border
തൃശൂർ: കേരള ഹിസ്റ്ററിക്കൽ റിസർച് സൊസൈറ്റി തൃശൂരിൽനിന്നും തമിഴ്നാട്ടിലെ ചിതറാൾ ജൈന ക്ഷേത്രം വരെയുള്ള കേന്ദ്രങ്ങളിലൂടെ രണ്ട് ദിവസത്തെ യാത്ര സംഘടിപ്പിക്കുന്നു. െസാൈസറ്റിയുടെ 'ചരിത്രയാനം' യാത്രാ പദ്ധതിയിലെ മൂന്നാമത്തെ യാത്രയാണിത്. ഡിസംബർ എട്ട്, ഒമ്പത് തീയതികളിലാണ് യാത്ര. തൃശൂരിൽനിന്ന് രാവിലെ ആറിന് പുറപ്പെടും. സംസ്ഥാന പുരാവസ്തു വകുപ്പി​െൻറ സംരക്ഷണത്തിലുള്ള കായംകുളം ശ്രീകൃഷ്ണപുരം പാലസ്, കൊല്ലം അഞ്ചുതെങ്ങ് ഫോർട്ട്, നെടുമങ്ങാട് കോയിക്കൽ കൊട്ടാരം, നാണയ മ്യൂസിയം, തക്കല ശ്രീപത്മനാഭപുരം പാലസ്, കേന്ദ്ര പുരാവസ്തു വകുപ്പി​െൻറ സംരക്ഷണത്തിലുള്ള ചിതറാൾ ൈജനക്ഷേത്രം, തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രം, വട്ടക്കോെട്ട ഡിലിനോയ് സ്മാരകം, കോവളം, ശുചീന്ത്രം, അനന്തപുരി എന്നിവിടങ്ങളിൽ സന്ദർശനം കഴിഞ്ഞ് 10ന് രാവിലെ 5.30ന് തിരിച്ചെത്തും. യാത്രയിൽ ഗൈഡി​െൻറ സേവനത്തിന് പുറമെ ചർച്ച, ക്ലാസ്, സംവാദം എന്നിവയുമുണ്ട്. താമസം കോവളത്ത്.എല്ലാവർക്കും പെങ്കടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് അവസരം. രജിസ്ട്രേഷന് 94462 30367, 94973 90367.
Show Full Article
TAGS:LOCAL NEWS 
Next Story