Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസു​പ്രീം കോടതി വിധി:...

സു​പ്രീം കോടതി വിധി: ദീപാവലിക്ക്​ 'പൊട്ടാതെ' പടക്ക വിപണി

text_fields
bookmark_border
തൃശൂർ: പടക്കം വിൽക്കുന്നതിനും പൊട്ടിക്കുന്നതിനും സുപ്രീംകോടതി ഏർപ്പെടുത്തിയ നിയന്ത്രണം സംസ്ഥാനത്തെ ദീപാവലി പടക്ക വിപണിക്ക് കനത്ത ആഘാതമായി. കഴിഞ്ഞ വർഷത്തേതി​െൻറ പകുതി പോലും വിൽപന നടന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും എറണാകുളം ജില്ലയിൽ നേവൽബേസിലും കർണാടകയോട് ചേർന്ന കാസർകോട് അതിർത്തി മേഖലയിലുമാണ് പ്രധാനമായും ദീപാവലിയോടനുബന്ധിച്ച പടക്ക വിൽപന. സാധാരണ വിഷു, ഈസ്റ്റർ, ക്രിസ്മസ് പോലുള്ള ആഘോഷങ്ങളുടെ കച്ചവടം ദീപാവലിക്ക് കേരളത്തിൽ ലഭിക്കാറില്ല. എന്നാൽ സമീപകാലത്ത് ഇക്കാര്യത്തിൽ കാര്യമായ മാറ്റം ഉണ്ടായിരുന്നു. ദീപാവലി ദിനത്തിലും മറ്റ്‌ ആഘോഷ ദിവസങ്ങളിലും രാത്രി എട്ട് മുതൽ 10 മണിവരെയും ക്രിസ്‌മസ്‌, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച്‌ രാത്രി 11.55 മുതൽ 12.30 വരെയും മാത്രമാണ്‌ പടക്കം പൊട്ടിക്കാൻ അനുമതി. വിധിക്ക് മുമ്പുതന്നെ പടക്കം സ്റ്റോക്ക് ചെയ്തവർക്കാണ് കോടതി വിധി ആഘാതമായത്. കോടതി നിർദേശങ്ങൾ നടപ്പാക്കാൻ ഡി.ജി.പി നിർദേശിച്ചതോടെ പൊലീസ് പടക്ക വ്യാപാരികളെ നിരീക്ഷിക്കുകയാണ്. നിരോധിത പടക്കങ്ങളുടെ വിൽപന അനുവദിക്കരുതെന്ന നിർദേശം ലംഘിച്ചാൽ അതത്‌ സ്റ്റേഷൻ ഹൗസ്‌ ഓഫിസർമാർ കോടതിയലക്ഷ്യ നടപടിക്ക്‌ വിധേയരാകേണ്ടി വരുമെന്നാണ് ഡി.ജി.പിയുടെ മുന്നറിയിപ്പ്. ഉത്സവ സീസണും നേരത്തെ ശേഖരിച്ച സ്റ്റോക്ക് വിൽപനക്കുമായി ഇളവ് തേടിയും പരമ്പരാഗത വെടിക്കെട്ട് അനുമതിക്കുമായി പടക്ക വ്യാപാരികൾ സുപ്രീം കോടതിയിൽ റിവ്യൂ ഹരജി നൽകുമെന്ന് കേരള ഫയർ വർക്സ് ഡീേലഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ലെനിൻ 'മാധ്യമ'ത്തോട് പറഞ്ഞു. 11ന് തൃശൂരിൽ പടക്ക നിർമാണ-വ്യാപാരികളുടെ അടിയന്തര യോഗവും വിളിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story