Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉപ്പുങ്ങൽ പടവിൽ പുതിയ...

ഉപ്പുങ്ങൽ പടവിൽ പുതിയ പമ്പ് സെറ്റ്

text_fields
bookmark_border
പുന്നയൂർക്കുളം: ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഉപ്പുങ്ങൽ കോൾപടവിൽ കൃഷി ആവശ്യത്തിനായി സ്ഥാപിച്ച 60 എച്ച്.പി മോട്ടോറി​െൻറ പ്രവർത്തനോദ്ഘാടനം പ്രസിഡൻറ് എം.എ. അബൂബക്കർ ഹാജി നിർവഹിച്ചു. ഉപ്പുങ്ങൽ കോൾ പടവ് പ്രസിഡൻറ് പി. ബീരാൻ ഹാജി അധ്യക്ഷത വഹിച്ചു. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡൻറ് എ.ഡി. ധനീപ് വിത്ത് വിതരണോദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഉമ്മർ മുക്കണ്ടത്ത്, ജസീറ നസീർ, പഞ്ചായത്ത് അംഗം ഹസീന സൈനുദ്ദീൻ, കൃഷി അസിസ്റ്റൻറ് ഡയറക്ടർ ടി.പി. ബൈജു, കൃഷി ഓഫിസർ യു.എ. ആൻസി, സി.പി. ഇസ്മായിൽ, കോൾ പടവ് സെക്രട്ടറി ബിജു എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story