Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറഫിക്കും കിഷോറിനും...

റഫിക്കും കിഷോറിനും വീണ്ടും വേദിയിൽ പുനർജന്മം

text_fields
bookmark_border
തൃശൂർ: ഇന്ത്യൻ സംഗീതത്തിലെ ഇതിഹാസങ്ങളായിരുന്ന മുഹമ്മദ് റഫിയും കിഷോർ കുമാറും മുകേഷും ഒരിക്കൽകൂടി വേദിയിൽ പുനർജനിച്ചു. ഒപ്പം ലത മേങ്കഷ്ക്കറും ആശാ ബോസ്ലെയുമെത്തി. ഇത്തവണ മുംബൈ ഗായകരായ റഫി ഹബീബ്, മലയാളികൂടിയായ ദിവ്യ വേണുഗോപാൽ, ലണ്ടനിൽ ദന്തിസ്റ്റായ ഡോ. അജീത് നായർ എന്നിവരാണ് ഇവരെ വേദിയിലെത്തിച്ചത്. നിത്യഹരിതങ്ങളായ 30 പാട്ടുകളുമായി ഇവർ റീജനൽ തിയറ്ററിൽ തിങ്ങി നിറഞ്ഞ േശ്രാതാക്കൾക്ക് ആസ്വാദനത്തി​െൻറ തേനൂറുന്ന സംഗീത വിരുന്നേകി. അന്തരിച്ച സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്ക്കറിന് സ്മരണാഞ്ജലിയുമായി പ്രദീപ് സോമസുന്ദരം ആലപിച്ച മുകേഷി​െൻറ എക്കാലത്തെയും ഹിറ്റായ 'ജാേന കഹാം ഗയേ...'എന്ന ഗാനത്തോടെയാണ് 'ഗീതം സംഗീതം'സംഘടിപ്പിച്ച 'യാദോം കി ബാറാത്ത്'സംഗീത പരിപാടിക്ക് തുടക്കമായത്. തുടർന്ന് റഫി ഹബീബ്, ദിവ്യ വേണുഗോപാൽ, ഡോ. അജീത് നായർ എന്നിവർ ഇൗരണ്ട് ഗാനങ്ങൾ എന്ന തോതിൽ മാറിമാറി പാടി. റഫിയുടെ സൂപ്പർ ഹിറ്റുകളിലൊന്നായ 'ചാഹും കാ മേ തുജെ ചാന്ദ് സവേരെ...'ആയിരുന്നു റഫി ഹബീബ് ആദ്യം ആലപിച്ചത്. റീജനൽ തിയറ്ററിൽ നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് ഇൗ പാട്ടിനെ വരവേറ്റത്. തുടർന്ന് അദ്ദേഹം 'മേം തേരാ പ്രേമ് പത്ര് പഠ്ക്കർ...'എന്ന ഗാനവുമായാണ് സദസ്സിനെ ൈകയിലെടുത്തത്. ലതയുടെ 'ലഗ് ജാ ജലേ...'എന്ന ഗാനവുമായാണ് ദിവ്യ എത്തിയത്. 'ഒാ സാത്തീരെ...'യുമായി ഡോ. അജീത് നായർ കടന്നു വന്നത് ശ്രോതാക്കളെ ആവേശത്തിലാഴ്ത്തി. 'ദർദേ ദേ ദിൽ, ദർദേ ജിഗർ...', 'പൽ, പൽ, ദിൽ കെ പാസ്...', 'രാത്ത് കീ ഹംസഫർ...', 'യാദോം കി ബാറാത്ത്...', 'ആപ് കീ നസ്റോം മെ...', 'യേ മേരാ ദിൽ...'തുടങ്ങിയ ഗാനങ്ങളും സദസ്സ് ഏറെ ആസ്വദിച്ചു. കാലിക്കറ്റ് ഒാർക്കെസ്ട്രയായിരുന്നു പശ്ചാത്തലം ഒരുക്കിയത്. 'ഗീതം സംഗീതം'ഭാരവാഹികളായ സുകുമാരൻ ചിത്രസൗധം, ആർ. ഗോപീമോഹൻ, എം. ഹരിദാസൻ എന്നിവർ നേതൃത്വം നൽകി. ജയരാജ് വാരിയർ, പ്രദീപ് സോമസുന്ദരം എന്നിവരായിരുന്നു അതിഥികൾ.
Show Full Article
TAGS:LOCAL NEWS 
Next Story