Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബസ്​ ടെർമിനൽ നിർമാണം...

ബസ്​ ടെർമിനൽ നിർമാണം അടുത്തയാഴ്​ച തുടങ്ങും

text_fields
bookmark_border
കുന്നംകുളം: സ്വപ്ന പദ്ധതിയായ ബസ് ടെർമിനൽ നിർമാണം അടുത്തയാഴ്ച തുടങ്ങും. നിർമാണോദ്ഘാടനം 12 ന് മന്ത്രി എ.സി. മൊയ്തീ ൻ നിർവഹിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയുമായി നഗരസഭ നിർമാണ കരാറിൽ ഒപ്പുവെക്കും. ബസ് ടെർമിനൽ കം ഷോപ്പിങ് കോപ്ലക്സാണ് നിർമിക്കുക. രണ്ടാം ഘട്ട പ്രവർത്തനമായ ബസ് ടെർമിനൽ നിർമിക്കുന്നത് എട്ടരക്കോടി രൂപക്കാണ്. ഇൗ പദ്ധതിക്കാണ് ആദ്യത്തിൽ കരാർ ഒപ്പിടുന്നത്. 12 മാസം കൊണ്ട് പണി പൂർത്തിയാക്കുമെന്നാണ് കരാർ. 10 മാസത്തെ നിർമാണ കലണ്ടറാണ് നിർമാണ ചുമതല ഏറ്റെടുക്കുന്ന കമ്പനി പുറത്തിറക്കിയിട്ടുള്ളത്. അടുത്ത ആഗസ്റ്റിൽ പണി തീർക്കും. ബസ് ടെർമിനലിനു പുറമെ യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ ഇേതാടൊപ്പം ഒരുക്കും. ഒന്നാം ഘട്ട പ്രവർത്തനത്തിന് 4.35 കോടിയാണ് െചലവഴിക്കുക. ഷോപ്പിങ് കോപ്ലക്സും കവാടവുമാണ് അതിലുള്ളത്. എം.എൽ.എ എ.സി. മൊയ്തീ​െൻറ ഫണ്ടിൽ നിന്നാണ് പണം അനുവദിച്ചിട്ടുള്ളത്. എന്നാൽ നിലവിലുള്ള കെട്ടിടത്തി​െൻറ വലതു ഭാഗം പൊളിച്ചുമാറ്റണമെന്ന് ഊരാളുങ്കൽ കമ്പനി നിർദേശിച്ചിരുന്നു. മൂന്നു നിലകളിലായാണ് ഷോപ്പിങ് കോംപ്ലക്സ് നിർമിക്കുക. എം.എൽ.എയുടെ ഫണ്ട് ആയതിനാൽ നിർമാണ ചുമതല ജില്ല പഞ്ചായത്തിനാണ്. നിർമാണം ആരംഭിക്കുന്നതിന് മുമ്പായി ജില്ല പഞ്ചായത്ത് എക്സി.എൻജിനീയറുമായി നിർമാണക്കമ്പനി കരാറിൽ ഒപ്പുവെക്കും. രണ്ടി​െൻറയും നിർമാണം നടത്തുന്നത് ഒരേ കരാറുകാർ തന്നെയാണ്. കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൻ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എം. സുരേഷ്, കെ.എ. അസീസ്, ഷാജി ആലിക്കൽ, ബിജു സി. ബേബി, പി.ഐ. തോമസ്, ജയ്സിങ് കൃഷ്ണൻ, സോമൻ ചെറുകുന്ന്, ഗീത ശശി, ആവേൻ ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story