Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയു.എസ്​ വിമാനത്താവളം...

യു.എസ്​ വിമാനത്താവളം ആക്രമിക്കുമെന്ന്​ ഭീഷണി; 18കാ​ര​ൻ അറസ്​റ്റിൽ

text_fields
bookmark_border
ലഖ്നോ: യു.എസിലെ മിയാമി വിമാനത്താവളത്തിലേക്ക് ഫോണിൽ ആക്രമണ ഭീഷണി മുഴക്കിയ 18കാരെന ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. യുവാവ് 1000 ഡോളർ മൂല്യമുള്ള ബിറ്റ്കോയിനുകൾ വാങ്ങിയിരുന്നു. എന്നാൽ, കബളിപ്പിക്കപ്പെട്ടതിനെ തുടർന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ എഫ്.ബി.െഎക്ക് പരാതി നൽകി. പ്രതികരണം ലഭിക്കാത്തതിൽ കുപിതനായി മിയാമി വിമാനത്താവളത്തിലേക്ക് ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. എ.കെ47, ഗ്രനേഡ്, ബെൽറ്റ് ബോംബ് എന്നിവയുമായി വിമാനത്താവളത്തിൽ ആക്രമണം നടത്തുമെന്നായിരുന്നു ഭീഷണി. പേര് വെളിപ്പെടുത്താതെയായിരുന്നു ഫോൺ സംഭാഷണം. ഒക്ടോബർ രണ്ടു മുതൽ 31 വരെ വോയ്സ് ഒാവർ ഇൻറർനെറ്റ് പ്രോേട്ടാകോളിലൂടെ (വോയ്പ്) യുവാവ് ഭീഷണി തുടർന്നു. െഎ.പി അഡ്രസ് വഴിയാണ് പൊലീസ് യുവാവിനെ പിടികൂടിയതെന്ന് എ.ടി.എസ് െഎ.ജി അസീം അരുൺ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story