Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതാലൂക്ക് വികസന സമിതി...

താലൂക്ക് വികസന സമിതി യോഗം

text_fields
bookmark_border
വടക്കാഞ്ചേരി: അർഹരായവർക്ക് പട്ടയം അനുവദിക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം നിർദേശിച്ചു. മഴക്കെടുതി മൂലം നഷ്ടം സംഭവിച്ച വീടുകൾക്ക് ധനസഹായം നൽകുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നു. പൂർണമായും വീട് തകർന്നവർക്കുള്ള ധനസഹായം വിതരണം ചെയ്യാനും ഭൂമി ഇല്ലാത്ത കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ഭൂമി കണ്ടെത്തുന്നതിനായി നടപടി സ്വീകരിച്ചു വരുന്നതായും തഹസിൽദാർ അറിയിച്ചു. യോഗത്തിൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ചൊവ്വന്നൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സതീശൻ അധ്യക്ഷത വഹിച്ചു. പോർക്കുളം പഞ്ചായത്ത് പ്രസിഡൻറ് ഓമന ബാബു, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ, ജില്ല പഞ്ചായത്തംഗം കല്യാണി എസ്‌.നായർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വകുപ്പ് മേധാവികൾ പങ്കെടുത്തു. തഹസിൽദാർ മുസ്തഫ കമാൽ സ്വാഗതവും ഡെപ്യൂട്ടി തഹസിൽദാർ കെ.ജി. രാജൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story