Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകര്‍ഷക സംഗമം

കര്‍ഷക സംഗമം

text_fields
bookmark_border
മുള്ളൂർക്കര: മുള്ളൂര്‍ക്കര കൃഷി ഭവ​െൻറ ആഭിമുഖ്യത്തില്‍ കര്‍ഷക ശാസ്ത്രജ്ഞ മുഖാമുഖവും കര്‍ഷക സംഗമവും യു.ആര്‍. പ്രദീപ്‌ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ അസി. പ്രഫ. ഡോ. ഗവാസ് രാജേഷ്‌ ചെങ്ങാലിക്കോടന്‍ ക്ലാസെടുത്തു. പവര്‍ സ്പ്രെയര്‍ പാടശേഖര ഏകോപന സമിതിക്ക് വടക്കാഞ്ചേരി ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. സുനിത കൈമാറി. തിരഞ്ഞെടുത്ത കര്‍ഷകരെ ആദരിച്ചു. മുള്ളൂര്‍ക്കര പഞ്ചായത്ത് പ്രസിഡൻറ് എം.എച്ച്. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി ബ്ലോക്ക്‌ പഞ്ചായത്ത് അംഗമായ പി.വി. സുലൈമാന്‍, പഞ്ചായത്തംഗങ്ങളായ പി.ആര്‍. രതീഷ്‌, സ്മിത, ജയശ്രീ, രമണി, എന്‍.ജി. പ്രഭാകരന്‍ എന്‍.എസ്. വര്‍ഗീസ്‌, പി.എ. അബ്ദുൽ സലാം, ആയിഷ, പഞ്ചായത്ത് സെക്രട്ടറി ജയലക്ഷ്മി, വെറ്ററിനറി സർജന്‍ ഡോ. രാജി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് മിനി രാധാകൃഷ്ണന്‍ സ്വാഗതവും കൃഷി ഓഫിസര്‍ ഡോ. ബിജി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story