Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസീബ്രാ ലൈനിൽ നിയമം...

സീബ്രാ ലൈനിൽ നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്ക് പിടിവീഴും

text_fields
bookmark_border
തൃശൂർ: നഗരത്തിലെ ഗതാഗതക്കുരുക്കിന് കാരണമായവരെ പിടിച്ചുകെട്ടാനുള്ള പൊലീസി​െൻറ നടപടികൾക്ക് വേഗം കൂടി. സീബ്രാലൈനിൽ റോഡ് മുറിച്ചു കടക്കാൻ കൈകാട്ടിയിട്ടും നിർത്താതെ പോയ ഓട്ടോ ഡ്രൈവറെ നിമിഷങ്ങൾക്കകം പൊലീസ് പിടികൂടി. ഇത്തരം നിയമലംഘകർക്കെതിരെ നടപടി തുടരും. അലക്ഷ്യമായും അശ്രദ്ധയോടെയും വാഹനമോടിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. റോഡുകൾ മുറിച്ചു കടക്കാൻ സീബ്രാലൈനുകളും സബ് വേകളും ഉപയോഗിക്കണം. റോഡുകൾ മുറിച്ചു കടക്കുന്നതിന് വിദ്യാർഥികൾക്ക് പ്രഥമ പരിഗണന നൽകണമെന്നും കമീഷണർ ജി.എച്ച്. യതീഷ് ചന്ദ്ര അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story