Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകടൽഭിത്തിയുമില്ല...

കടൽഭിത്തിയുമില്ല പുലിമുട്ടുമില്ല വാഗ്ദാന ലംഘനത്തിനെതിരെ തീരവാസികൾ സമരത്തിനൊരുങ്ങുന്നു

text_fields
bookmark_border
എറിയാട്: കടലേറ്റം തുടർസംഭവമായ തീരദേശത്ത് അധികൃതർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് തീരവാസികൾ. ജനകീയ സമരസമിതി വീണ്ടും സമരത്തിനൊരുങ്ങുന്നു. നാശനഷ്ടങ്ങളുണ്ടാകുന്ന എറിയാട് അറപ്പ മുതൽ അഴീക്കോട് ലൈറ്റ് ഹൗസ് ബീച്ച് ഇടിയൻചാൽകര വരെയുള്ള ഭാഗങ്ങളിൽ സുരക്ഷിതമായ കടൽഭിത്തിയും പുലിമുട്ടും സ്ഥാപിക്കണമെന്ന് കാലങ്ങളായുള്ള ആവശ്യമാണ്. ശാശ്വത പരിഹാരം ഉണ്ടാകാത്തതിനാൽ ഓരോ കടൽക്ഷോഭത്തെ തുടർന്നും ആളുകൾ കൂട്ടമായി വീടൊഴിഞ്ഞ് പോകേണ്ട സ്ഥിതിയാണ്. ഓഖി ദുരന്തത്തിന് ശേഷമാണ് കടൽഭിത്തി വ്യാപകമായി ഇടിഞ്ഞുതാഴ്ന്നു തുടങ്ങിയത്. ശേഷമുണ്ടായ കടൽക്ഷോഭങ്ങൾ സ്ഥിതി കൂടുതൽ രൂക്ഷമാക്കി. മുമ്പ് കടലോരത്തെ വീടുകളാണ് ഭീഷണി നേരിട്ടിരുന്നതെങ്കിൽ രൂക്ഷമായ കടൽക്ഷോഭമുണ്ടായാൽ റോഡി​െൻറ പടിഞ്ഞാറൻ മേഖല വെള്ളക്കെട്ടിലാവുന്ന സ്ഥിതിയാണിപ്പോൾ. അഴീക്കോട് ഭാഗത്ത് ഈയിടെ കടൽക്ഷോഭത്തി​െൻറ പ്രകമ്പനം മൂലം തീരദേശ റോഡിന് സമീപത്തെ വീടുകൾക്ക് വിള്ളൽ വീണിരുന്നു. അതേസമയം എറിയാട് ചന്ത ബീച്ചിന് വടക്ക് കടൽഭിത്തി തകർന്ന ഭാഗത്ത് 120 മീറ്ററിൽ പുതിയ ഭിത്തിയുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. ഓഖി ദുരന്തത്തിൽ വീടുനഷ്ടമായ എറിയാട്, എടവിലങ്ങ് കടലോരത്തെ 24 മത്സ്യത്തൊഴിലാളികൾക്ക് പുനരധിവാസത്തിനായി സർക്കാർ പത്ത് ലക്ഷം വീതം നൽകിയിട്ടുണ്ട്. മണപ്പാട്ടുചാൽ ഭാഗത്ത് നൂറു മീറ്ററോളം താൽക്കാലിക തടയണയും നിർമിച്ചിട്ടുണ്ട്. എന്നാൽ നാലു കിലോമീറ്ററോളം വരുന്ന പ്രദേശത്തെ ഇടിഞ്ഞുതാഴ്ന്ന ഭിത്തികൾ കുറ്റമറ്റ രീതിയിൽ പുനർനിർമിക്കാതെ ശാശ്വത പരിഹാരമാവില്ലെന്ന് തീരവാസികൾ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story