Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാതയിലെ...

ദേശീയപാതയിലെ അറ്റകുറ്റപ്പണി പാളി; കുഴികൾ ഒരിടത്തും മെറ്റൽ മറ്റൊരിടത്തും

text_fields
bookmark_border
ചാവക്കാട്: ലക്ഷങ്ങൾ ചെലവിട്ട് നികത്തിയ കുഴികൾ ഒരിടത്തും മെറ്റൽ മറ്റൊരിടത്തുമായി ദേശീയപാതയിലെ അറ്റകുറ്റപ്പണി. കഴിഞ്ഞ ഞാ‍യറാഴ്ച രാത്രിയാണ് ചാവക്കാട്- പൊന്നാനി ദേശീയപാതയിലെ കുഴികൾ കോറിപ്പൊടിയും മെറ്റലുമിട്ട് നികത്തിയത്. തകർന്നു കിടക്കുന്ന പാതയിൽ ടാറോ വെള്ളമൊ ഒഴിക്കാതെ ലോറികളിൽ കൊണ്ടുവന്നിറക്കിയ കോറിപ്പൊടിയും മെറ്റലും മണ്ണുമാന്തി ഉപയോഗിച്ച് നിരപ്പാക്കി. അതിനുമുകളിലൂടെ റോളർ ഓടിച്ച് നികത്തിയാണ് പണി പൂർത്തിയാക്കിയത്. ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് ദേശീയപാതയിലൂടെ കടന്നുപോകുന്നത്. ഇതിലേറെയും രാത്രിയും പകലും വ്യത്യാസമില്ലാതെ അമിത വേഗത്തിൽ പോകുന്ന വലിയ കെണ്ടയ്നറുകളും ചരക്കുവാഹനങ്ങളുമാണ്. ടാറിങ് ചെയ്യാതെ കല്ലും കോറിപ്പൊടിയുമിട്ട് നികത്തിയാൽ അതിളകിപ്പോകുമെന്ന് അറിയിക്കാൻ ഉത്തരവാദിത്തമുള്ളവരാരും പരിസരത്തുപോലും വരാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഞാ‍യറാഴ്ച രാത്രിയിട്ട കോറിപ്പൊടി പലയിടത്ത് നിന്നും അപ്രത്യക്ഷമായി. നാലു ദിവസം വാഹന ഓട്ടത്തിലൂടെ അത് പറന്നുപോയി. ബാക്കിയുള്ള ഭാഗത്ത് പരിസരെത്ത വ്യാപാരികൾ വെള്ളമടിച്ച് നനച്ചതിനാൽ പൊടി ശല്യം കുറഞ്ഞിട്ടുണ്ട്. എന്നാൽ ഈ ഭാഗങ്ങളിലെല്ലാം മെറ്റൽ ഇളകി പരിസരമാകെ ചിതറിക്കിടക്കുകയാണ്. അവകൂടാതെയാണ് പലഭാഗത്തേയും മെറ്റൽ കുഴികളിൽ നിന്ന് അപ്രത്യക്ഷമായി റോഡ് വശത്ത് ഒരുമിച്ചുകൂടിയിരിക്കുന്നത്. രാത്രി വലിയ കുഴികളിൽ ചാടാതെ റോഡ് വക്കിലേക്ക് തിരിക്കുന്ന ചെറുവാഹനങ്ങൾ മേഖലയിൽ സ്ഥിരമായി തെന്നി മറിയുന്നതായും ആക്ഷേപമുണ്ട്. അതേസമയം ദേശീയപാതയിലെ പണി ഇതോടെ തീർന്നോ എന്നും ഇതിനാണോ അധികൃതർ മഴമാറാൻ കാത്തിരുന്നത് എന്നുമാണ് നാട്ടുകാരുടെ ചോദ്യം. ചേറ്റുവ-ചാവക്കാട് ദേശീയപാത തകർന്ന് ഗതാഗതം ദുഷ്കരമായപ്പോൾ ഒരുമനയൂരിലുണ്ടായ ജനകീയ പ്രതിഷേധം പോലെ ശക്തമായ സമരം സംഘടിപ്പിക്കാൻ ചാവക്കാട് കാപ്പിരിക്കാട് മേഖലയിൽ ആരും മുന്നോട്ട് വരാത്തതാണ് അധികൃതർ തോന്നിയപോയെ പ്രവർത്തിക്കാൻ കാരണമെന്നും അവർ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story