Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊടുങ്ങല്ലൂർ...

കൊടുങ്ങല്ലൂർ കെ.എസ്.ആർ.ടി.സി വികസനം ശിലാഫലകങ്ങളിൽ ഒതുങ്ങി

text_fields
bookmark_border
കൊടുങ്ങല്ലൂർ: ഉപ ഡിപ്പോയായി പ്രഖ്യാപിച്ച കൊടുങ്ങല്ലൂർ കെ.എസ്.ആർ.ടി.സിയുടെ വികസനം ശിലാഫലകങ്ങളിൽ മാത്രമായി ഒതു ങ്ങുന്നു. രണ്ടര പതിറ്റാണ്ടിനിടെ വകുപ്പുമന്ത്രിമാർ മാറിമാറി പ്രഖ്യാപനം നടത്തിയെങ്കിലും ഒരിഞ്ചുപോലും നടപടി അനങ്ങിയില്ല. കൊടുങ്ങല്ലൂരി​െൻറ പ്രാധാന്യവും അനുബന്ധഘടകങ്ങളും പരിഗണിക്കുേമ്പാൾ പണ്ടേ ഡിപ്പോയായി മാറേണ്ടതാണ് കൊടുങ്ങല്ലൂർ. എം.എൽ.എ കൊണ്ടുവന്ന കെട്ടിട നിർമാണപദ്ധതി കോർപറേഷൻ മേധാവി തടഞ്ഞത് കൊടുങ്ങല്ലൂരിനോടുള്ള അവഗണനയുടെ ഒടുവിലെ ഉദാഹരണമാണ്. വല്ലപ്പോഴും ഒരു സർവിസ് അനുവദിക്കുന്നത് മാത്രമാണ് കൊടുങ്ങല്ലൂരിന് ആകെ കിട്ടുന്ന പരിഗണന. യാർഡ് ഉൾപ്പെടെയുള്ള വികസനപ്രവർത്തനങ്ങൾ നടപ്പാക്കാൻ നടപടിയുണ്ടാകുന്നില്ല. ഉപ ഡിപ്പോ പ്രഖ്യാപനങ്ങൾ യാഥാർഥ്യമാകുകയും അതിനനുസൃതമായി എ.ടി.ഒ നിയമനവും അനുബന്ധ കാര്യങ്ങളും നടപ്പാക്കുന്നതോടെ കൊടുങ്ങല്ലൂർ കെ.എസ്.ആർ.ടി.സി വികസനപാതയിലേക്ക് നീങ്ങുമെന്ന് ചുണ്ടിക്കാണിക്കപ്പെടുന്നു. ഒരിക്കൽ എ.ടി.ഒയെ നിയമിച്ചെങ്കിലും വൈകാതെ പിൻവലിച്ചു. ദേശീയപാതവഴി കൊടുങ്ങല്ലൂരിലൂടെ കടന്നുപോകുന്ന ദീർഘദൂര, അന്തർസംസ്ഥാന സർവിസുകൾ ഉൾപ്പെടെ കൊടുങ്ങല്ലൂർ ബസ് സ്്റ്റേഷനിൽ കയറാറില്ല. മുസ്രിസ് പൈതൃകപദ്ധതിയിലും കൊടുങ്ങല്ലൂർ കെ.എസ്.ആർ.ടി.സിക്ക് യാതൊരു പരിഗണനയും ലഭിച്ചില്ല. ഉപ ഡിപ്പോക്കുവേണ്ടി ശിലയിട്ടതി​െൻറ ഫലകം നിലനിൽക്കുന്നതിനിടെയായിരുന്നു 2000ൽ അന്നത്തെ ഗതാഗതമന്ത്രി നാണു മറ്റൊരു ശിലാസ്ഥാപനം നടത്തിയത്. ഇൗ ഫലകവും ഇവിടെയുണ്ട്. പിന്നീട് മന്ത്രി കെ.പി. രജേന്ദ്രൻ പുതിയ കെട്ടിടത്തോടൊപ്പം ഉപ ഡിപ്പോയും ഉദ്ഘാടനം ചെയ്തു. ഇതിനുമുമ്പും കൊടുങ്ങല്ലൂരിലെത്തുന്ന ഗതാഗതമന്ത്രിമാർ തരാതരംപോലെ ഉപ ഡിപ്പോയും വികസനങ്ങളുമെല്ലാം പ്രഖ്യാപിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story