Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശബരിമലയിൽ...

ശബരിമലയിൽ ദർശനത്തിനുപോയ ശേഷം കാണാതായ ഭക്ത​െൻറ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
പത്തനംതിട്ട: തുലാമാസപൂജക്ക് ശബരിമലയിൽ ദർശനത്തിനുപോയ ശേഷം കാണാതായ ഭക്ത​െൻറ മൃതദേഹം പ്ലാപ്പള്ളിക്കു സമീപം കമ്പകത്തുംവളവിൽ വനത്തിനുള്ളിൽ കണ്ടെത്തി. പന്തളം മുളമ്പുഴ ശരത് ഭവനിൽ ശിവദാസനാണ് (60) മരണപ്പെട്ടത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പത്തനംതിട്ട ജില്ലയിൽ വെള്ളിയാഴ്ച ബി.ജെ.പി ഹർത്താൽ പ്രഖ്യാപിച്ചു. ശബരിമല കർമ സമിതി, ഹിന്ദു െഎക്യവേദി എന്നിവർ പിന്തുണ പ്രഖ്യാപിച്ചു. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയുള്ള ഹർത്താലിൽനിന്ന് പരുമല തീർഥാടകരെ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, നിലക്കലിൽ ഒക്ടോബർ 17, 18 തീയതികളിൽ നടന്ന പൊലീസ് നടപടിയുമായി ശിവദാസന് ബന്ധമില്ലെന്ന് പത്തനംതിട്ട എസ്.പി പി. നാരായണൻ പറഞ്ഞു. റോഡിൽനിന്ന് 50 അടിയോളം താഴ്ചയിൽ കമഴ്ന്നുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 10 ദിവസത്തിലേറെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. മരണകാരണം വ്യക്തമായിട്ടില്ല. ശിവദാസൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് നാലോടെ റോഡിലേക്കു പടർന്നുകയറിയ കാട്ടുവള്ളികൾ തെളിച്ച തൊഴിലാളികളാണ് താഴ്ചയിൽ മൃതദേഹം കണ്ടത്. നിലക്കൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. ഫോറൻസിക് പരിശോധനക്കുശേഷം മൃതദേഹം മാറ്റും. ലോട്ടറി വിൽപനക്കാരനായ ശിവദാസൻ ഒക്ടോബർ 18നാണ് ശബരിമലയിൽ ദർശനത്തിനുപോയത്. മൊബൈൽ ഫോൺ കൊണ്ടുപോയിരുന്നില്ല. 19ന് രാവിലെ ദർശനം കഴിഞ്ഞ് പമ്പയിൽ തിരിച്ചെത്തിയ ശിവദാസൻ മറ്റൊരാളുടെ ഫോണിൽനിന്ന് ബന്ധുക്കളെ വിളിച്ചിരുന്നു. പിന്നീട് ഒരു വിവരവും ലഭിച്ചില്ല. ശിവദാസൻ എല്ലാ മലയാള മാസവും ശബരിമലയിൽ ദർശനത്തിനുപോയിരുന്ന ആളാണെന്ന് ബന്ധുക്കൾ പറഞ്ഞു. ശബരിമലയിലേക്കുള്ള വഴികളിലെ ക്ഷേത്രങ്ങളിലും ദർശനം നടത്താറുണ്ടായിരുന്നു. അച്ചൻകോവിൽ ക്ഷേത്രത്തിലും ബന്ധുക്കൾ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. തുടർന്ന് 25ന് പന്തളം പൊലീസിൽ പരാതി നൽകിയിരുന്നു. ഭാര്യ: ലളിത. മകൻ: ശരത്.
Show Full Article
TAGS:LOCAL NEWS 
Next Story