Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊറ്റമ്പത്തൂർ കോളനി...

കൊറ്റമ്പത്തൂർ കോളനി പുനരധിവാസം: ഉന്നത സംഘം സന്ദർശിച്ചു

text_fields
bookmark_border
ചെറുതുരുത്തി: പള്ളം കൊറ്റമ്പത്തൂർ കോളനിയിൽ ഉരുൾപൊട്ടലിനിരയായ 33 കുടുംബങ്ങൾക്ക് വീട് വെക്കാൻ ഡോ. രാമകൃഷ്ണൻ നൽക ിയ സ്ഥലം ഉന്നത സംഘം സന്ദർശിച്ച് വാസയോഗ്യമാണെന്ന് റിപ്പോർട്ട് നൽകി. രാമകൃഷ്ണ​െൻറ 1.75 ഏക്കർ റബർ എസ്റ്റേറ്റാണ് കുടുംബങ്ങൾക്ക് വീതിച്ച് നൽകുന്നത്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൈസൽ ആൻഡ് സെബാന ഫൗണ്ടേഷൻ എം.ഡി ഡോ. സെബാസ്റ്റ്യൻ ജോസഫ്, യു കെയിൽ നിന്നുള്ള പ്രതിനിധി റിച്ചാർഡ് എന്നിവർ സ്ഥലത്തെത്തിയിരുന്നു. യു.ആർ. പ്രദീപ് എം.എൽ.എ, ഡെപ്യൂട്ടി കലക്ടർ എം.ബി. ഗിരീഷ്, തഹസിൽദാർ മുസ്തഫ കമാൽ, ഡെ. തഹസിൽദാർ ആർ.യു. റഫീഖ്, ലൈഫ് പദ്ധതി ജില്ല കോഒാഡിനേറ്റർ ലിൻസ് ഡേവിസ്, വില്ലേജോഫിസർ എം. രാജേന്ദ്രൻ, സ്ഥലം ഉടമ ഡോ. എം. രാമകൃഷ്ണൻ, സി.പി.എം ചേലക്കര ഏരിയ സെക്രട്ടറി കെ.കെ. മുരളീധരൻ, സക്കീർ ഹുസൈൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. വീട് വെക്കാൻ സുരക്ഷിതമായ സ്ഥലമാണെന്ന് ഉദ്യോഗസ്ഥരും ഫൗണ്ടേഷൻ ഭാരവാഹികളും അറിയിച്ചു. സ്ഥലം അളന്ന് രേഖകൾ കൈമാറുന്ന മുറക്ക് ഫൈസൽ ആൻഡ് സെബാന ഫൗണ്ടേഷൻ സൗജന്യമായി വീടുകൾ നിർമിച്ചുനൽകും.
Show Full Article
TAGS:LOCAL NEWS 
Next Story