Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസെൻറ് ജോർജ് കപ്പേള...

സെൻറ് ജോർജ് കപ്പേള ആശീർവദിച്ചു

text_fields
bookmark_border
ഗുരുവായൂര്‍: കോട്ടപ്പടി സ​െൻറ് ലാസേഴ്സ് ഇടവകയുടെ സ​െൻറ് ജോർജ് കപ്പേള ബിഷപ് മാർ ടോണി നീലങ്കാവിൽ ആശീർവദിച്ചു. വികാരി ഫാ. നോബി അമ്പൂക്കൻ, അസി. വികാരി ഫാ. ഷെലിൻ, ജനറൽ കൺവീനർ ടി.ഡി. ജോസ്, ഒ.ജെ. വർഗീസ്, എൻജിനീയർ ജോൺസൻ, കൈക്കാരന്മാരായ സി.കെ. ഡേവീസ്, സന്തോഷ് ജാക്ക്, പോൾസൺ മുളക്കൽ, ബിജു കുട്ടത്ത് എന്നിവർ സംസാരിച്ചു. നാളെ പൊലീസ് വിളക്ക്; ഇന്ന് ലക്ഷദീപം തെളിയും ഗുരുവായൂർ: ഏകാദശിയോടനുബന്ധിച്ച് പൊലീസ് വിളക്കാഘോഷം വ്യാഴാഴ്ച നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. രാവിലെ കാഴ്ചശീവേലിക്ക് 50 വാദ്യകലാകാരന്മാർ അണിനിരക്കുന്ന മേളം അകമ്പടിയാകും. ഉച്ചക്ക് മൂന്നിനുള്ള കാഴ്ചശീവേലിക്കും മേളം അകമ്പടിയാകും. വൈകീട്ട് ആറിന് കക്കാട് രാജപ്പൻ മാരാർ, തൃക്കൂർ അശോക് മാരാർ എന്നിവരുടെ ഡബിൾ തായമ്പക. മേൽപത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ കലാപരിപാടികൾ. രാവിലെ 11.30ന് കിഴക്കെ നടപ്പന്തലിൽ അന്നമനട പരമേശ്വരൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം. വൈകീട്ട് 6.30ന് സാംസ്കാരിക സായാഹ്നം ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യുമെന്ന് എ.സി.പി പി.എ. ശിവദാസൻ, എസ്.ഐ പി.എം. വിമോദ്, എ.എസ്.ഐമാരായ പി. രാജു, വി. ഗോപികുമാർ എന്നിവർ അറിയിച്ചു. ചൊവ്വാഴ്ച ജി.ജി. കൃഷ്ണയ്യർ സൺസി​െൻറ വിളക്കാഘോഷം നടന്നു. ബുധനാഴ്ച അയ്യപ്പ ഭജന സംഘം നേതൃത്വത്തിൽ ലക്ഷം വിളക്കാണ്.
Show Full Article
TAGS:LOCAL NEWS 
Next Story