Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസാധാരണക്കാർക്ക്...

സാധാരണക്കാർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുന്നു

text_fields
bookmark_border
ചാവക്കാട്: സാധാരണക്കാരായവർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സമീപനമാണ് അധികാരികളുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നതെന്ന് ബി.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം ശ്രീനി ജോസഫ്. ഉദ്യോഗസ്ഥരുടെ അധികാര ദുർവിനിയോഗത്തിനെതിരെ ജനം രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.എസ്.പി ഗുരുവായൂർ നിയോജക മണ്ഡലം ബഹുജന കൺെവൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശബരിമല യുവതി പ്രവേശന വിധിക്കെതിരെ ബി.ജെ.പി ദേശീയ അധ്യക്ഷൻ നടത്തിയ പരാമർശം ജനങ്ങളോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് കൺെവൻഷൻ ഉദ്ഘാടനം ചെയ്ത ബി.എസ്.പി ജില്ല ട്രഷറർ പി.വി. അയ്യപ്പൻ പറഞ്ഞു. ബി.എസ്.പി ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡൻറ് ശശി പഞ്ചവടി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് പി.പി. ഉണ്ണിരാജ്, ജില്ല ജന. സെക്രട്ടറി പി.എ. നാരായണൻ, മണ്ഡലം ജന. സെക്രട്ടറി ചന്ദ്രൻ അയ്യത്ത്, ശശി അഞ്ഞൂർ, ദാസൻ പാരത്തി, സന്തോഷ് തളിക്കുളം, ഐ.എസ്.ആർ.ഒ ചന്ദ്രൻ, അറമുഖൻ ഏങ്ങടി, പി.കെ. മോഹനൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story