Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയുവതി പ്രസവിച്ചെന്ന്...

യുവതി പ്രസവിച്ചെന്ന് ബന്ധുക്കള്‍. വയറില്‍ വെള്ളമായിരുന്നെന്ന് ആശുപത്രിക്കാര്‍

text_fields
bookmark_border
വാടാനപ്പള്ളി: യുവതി പ്രസവിച്ചെന്ന് ബന്ധുക്കള്‍. കുഞ്ഞിന് പകരം വയറില്‍ വെള്ളമായിരുന്നുവെന്ന് ആശുപത്രിക്കാര്‍. തർക്കം മൂത്ത് ആശുപത്രിയിൽ വാക്കേറ്റവും ബഹളവും. ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രസവത്തിനെത്തിയ പൊക്കുളങ്ങര സ്വദേശിനിയായ യുവതിയെ ലേബർ റൂമിൽ പ്രവേശിപ്പിച്ചെന്നും തുടർന്ന് കുഞ്ഞിനെ അന്വേഷിച്ചപ്പോൾ വയറ്റിൽ വെള്ളമായിരുന്നെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു ആശുപത്രി അധികൃതരെന്ന് ബന്ധുക്കൾ ആരോപിച്ചു. അതേസമയം പ്രസവത്തിന് തീയതി ആയെന്നും ഡോക്ടർ വരാൻ പറഞ്ഞെന്നും പറഞ്ഞ് എത്തിയ യുവതി ലേബർറൂമിൽ കയറിക്കിടന്നെന്നും ഗർഭിണിയല്ലെന്നറിയിച്ചതോടെ അവർ തിരിച്ചുപോയെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രിയില്‍ യുവതിയെ സ്‌കാന്‍ ചെയ്തപ്പോള്‍ ഗര്‍ഭിണിയല്ലെന്ന് തെളിഞ്ഞതായും അധികൃതർ വ്യക്തമാക്കി. എന്നാല്‍, യുവതി പ്രസവിച്ച കുഞ്ഞിനുവേണ്ടി യുവതിയുടെ ബന്ധുക്കള്‍ ബഹളം വെച്ചു. വിവരമറിഞ്ഞ് നിരവധി പേര്‍ ആശുപത്രിയിലെത്തി. വാടാനപ്പള്ളി പൊലീസ് യുവതിയെ പരിശോധിക്കാൻ തൃത്തല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. അവിടെ പ്രാഥമിക പരിശോധനയില്‍ യുവതി പ്രസവിച്ചില്ലെന്ന് കണ്ടെത്തി. കൂടുതല്‍ പരിശോധനക്കായി യുവതിയെ ആശുപത്രി ഡോക്ടർ മെഡിക്കല്‍ കോളജിലേക്കയച്ചു. പരിശോധനാ ഫലം കിട്ടിയശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. രണ്ടുമാസം ഗര്‍ഭമുള്ളപ്പോള്‍ മുതല്‍ ഏങ്ങണ്ടിയൂരിലെ ആശുപത്രിയിലെ ഡോക്ടറെയാണ് കാണാറെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, രണ്ട് മാസം ഗര്‍ഭിണിയാണെന്ന് പറഞ്ഞ് വന്ന യുവതിയോട് ചില പരിശോധനകള്‍ നടത്തി വരാന്‍ പറഞ്ഞെങ്കിലും വന്നില്ലെന്നും പിന്നീട് എട്ടുമാസത്തിന് ശേഷം ശനിയാഴ്ചയാണ് വന്നതെന്ന് േഡാക്ടർ പറഞ്ഞു. അതേസമയം യുവതി ഗർഭിണിയാെണന്നതി​െൻറ പരിശോധനാ ഫലങ്ങൾ ആശുപത്രിയില്‍ ഏൽപിച്ചതായി യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story