Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീടുകയറി ആക്രമണം:...

വീടുകയറി ആക്രമണം: എട്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
കുന്നംകുളം: പുതുശേരിയിൽ വീടുകയറി ആക്രമിച്ച് വാഹനം തകർത്ത കേസിൽ എട്ടുപേർ പിടിയിൽ. പുതുശേരി കോളനിയിൽ താമസക്കാരായ പാലക്കൽ അജിത്ത്, ചേന്നോത്ത് രജീഷ്, പേരാലിൽ സനൂപ്, പുളിക്കൽ ഹിമേഷ്, തലപ്പിള്ളി സുധീഷ്, മേപ്പാടത്ത് ഗോകുൽ, തിരുത്തുമൽ സുബീഷ്, തിരുവത്ര സുധീപ് എന്നിവരെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പുതുശേരി പുളിക്കൽ ഉണ്ണികൃഷ്ണ​െൻറ വീടുകയറി ആക്രമിച്ച കേസിലാണ് അറസ്റ്റ്. ഞായറാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. സംഭവ സമയം ഉണ്ണികൃഷ്ണനും ഭാര്യ രാജിയും മാത്രമാണ് ഉണ്ടായിരുന്നത്. ഒരു സംഘമാളുകൾ മാരകായുധങ്ങളുമായി വീട്ടിലെത്തി അസഭ്യം പറയുകയും മുറ്റത്ത് കിടന്നിരുന്ന ഓട്ടോ തല്ലി തകർക്കുകയുമായിരുന്നു.ഇവരുടെ മകനുമായുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെത്തുടർന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായ രാജിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story