Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുഖ്യമന്ത്രി കുതിരാൻ...

മുഖ്യമന്ത്രി കുതിരാൻ തുരങ്കത്തിലൂടെ യാത്ര ചെയ്തു

text_fields
bookmark_border
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജ‍യൻ കുതിരാൻ തുരങ്കപ്പാതയിലൂടെ യാത്ര ചെയ്തു. ഞായറാഴ്ച രാത്രി ഒമ്പതോടെയായിരുന്നു മുഖ്യമന്ത്രി കുതിരാനിലെത്തിയത്. പാലക്കാടുനിന്ന് തൃശൂരിലേക്ക് വരുന്നതിനിടെ തുരങ്കപ്പാത പ്രവൃത്തികൾ കാണണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. വിവരം തുരങ്കപ്പാത നിർമാതാക്കളായ പ്രഗതി കൺസ്ട്രക്ഷൻസിനെ അറിയിച്ചു. പ്രവൃത്തികൾ പൂർത്തിയാക്കിയ ആദ്യ തുരങ്കപ്പാതയിലൂടെയാണ് മുഖ്യമന്ത്രി കടന്നത്. തുരങ്കത്തിലൂടെ കടന്ന മുഖ്യമന്ത്രിയെ കമ്പനി എം.ഡി വിഷ്ണുവർമ, പി.ആർ.ഒ ശിവാനന്ദൻ എന്നിവർ ചേർന്ന് പൂച്ചെണ്ട് നൽകി വരവേറ്റു. തുരങ്കപ്പാതയുടെ ഇഴയുന്ന പ്രവൃത്തികളിൽ മുഖ്യമന്ത്രി അധികൃതരോട് അതൃപ്തിയറിയിച്ചു. പ്രവൃത്തികൾ വേഗത്തിലാക്കാനും നിർദേശം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story