Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവടക്കേ സ്​റ്റാൻഡിലെ...

വടക്കേ സ്​റ്റാൻഡിലെ റോഡിലെ ഹമ്പ് വില്ലനായി

text_fields
bookmark_border
തൃശൂർ: വടക്കേ ബസ് സ്റ്റൻഡിൽ അശോകേശ്വരം ക്ഷേത്രത്തിന് സമീപം റോഡിലെ ഹമ്പിൽനിന്ന് വീണ് ബൈക്കുയാത്രികരായ മെഡിക്കൽ വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്. കോട്ടയം മെഡിക്കൽ കോളജിലെ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥികളായ എറണാംകുളം കാക്കനാട് സ്വദേശി നബിൽ (23), ഇടപ്പള്ളി സ്വദേശി അഭിഷേക് എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്കു ശസ്ത്രക്രിയക്ക് വിധേയനായ നബീൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം പുലർച്ചെ 1.30ഓടെയായിരുന്നു അപകടം. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ നടക്കുന്ന കായിക മത്സരത്തിൽ പങ്കെടുക്കാനായ് വന്നതായിരുന്നു ഇരുവരും. മത്സരങ്ങൾ കഴിഞ്ഞ് നബീലിനു കോട്ടയത്തേക്ക് പോകുവാനായ് ബസ് സ്റ്റാൻഡിലേക്ക് വരുമ്പോഴായിരുന്നു അപകടം. വടക്കേ സ്റ്റാൻഡിൽ കാനയൊരുക്കിയതിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമായത്. കാന പൊളിച്ചിട്ട് ഏറക്കാലം പ്രവൃത്തികൾ നടക്കാത്തതിന് ഏറെ വിമർശനം കേട്ടിരുന്നു. പിന്നീട് സമീപകാലത്താണ് കാനകൾ സ്ലാബിട്ട് പ്രവൃത്തികൾ നടത്തിയത്. ഇതാകട്ടെ റോഡ് നിരപ്പിൽ നിന്നും ഒന്നരയടിയോളം ഉയർത്തിയ നിലയിലാണ്. ഇടക്കിടെ ബൈക്ക് യാത്രികരും, ഓട്ടോറിക്ഷകളും അപകടത്തിൽപെടുന്നത് പതിവായിട്ടും ഇത് ക്രമപ്പെടുത്താൻ അധികൃതർ മിനക്കെട്ടിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story