Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംസ്‌കൃത...

സംസ്‌കൃത സ്‌കോളര്‍ഷിപ്​ തുക ഉയര്‍ത്തും- മന്ത്രി.സി.രവീന്ദ്രനാഥ്

text_fields
bookmark_border
തൃശൂര്‍: പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളില്‍ സംസ്‌കൃതം സ്‌കോളര്‍ഷിപ് പരീക്ഷ ജേതാക്കൾക്കുള്ള തുക വര്‍ധിപ്പിക്കുമെന്ന് മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല സംസ്‌കൃത ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.പി.തലത്തില്‍ ഇപ്പോള്‍ നല്‍കി വരുന്ന 400 രൂപ 800 ആയും ഹൈസ്‌കൂള്‍ തലത്തിലെ 600 രൂപ 1200 ആയും വര്‍ധിപ്പിക്കും. ഇത് അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കും. സംസ്‌കൃത ഭാഷ ജനകീയമാക്കുന്നതിന് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി അറിയിച്ചു. സി.എന്‍.ജയദേവന്‍ എം.പി. അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ ബീന മുരളി, കരിക്കുലം കമ്മിറ്റിയംഗം പ്രഫ.വി.മാധവന്‍പിള്ള, ഡി.ഡി.ഇ. അരവിന്ദാക്ഷന്‍, ഡോ.എന്‍.കെ. ലലന, ഇന്ദു ഹരീഷ്, ഡോ.ടി.ഡി.സുനീതി ദേവി എന്നിവര്‍ പ്രസംഗിച്ചു. കെ.പി. അച്യുത പിഷാരടി, ഡോ.കെ.വി. വാസുദേവന്‍, തോട്ടം കൃഷ്ണന്‍ നമ്പൂതിരി എന്നിവരെ ആദരിച്ചു. പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് യൂനിവേഴ്‌സല്‍ റെക്കോഡ് ഫോറത്തി​െൻറ റെക്കോഡ് ജേത്രിയായ സംസ്‌കൃതം അധ്യാപിക കെ.പി. നന്ദിനിക്ക് പുരസ്‌കാരം നല്‍കി. കൂടിയാട്ടം, നങ്ങ്യാര്‍കൂത്ത് തുടങ്ങിയവയും അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story