Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹോട്ടലിൽ അക്രമം:...

ഹോട്ടലിൽ അക്രമം: കാരയിൽ ഇന്ന്​ വ്യാപാരി ഹർത്താൽ

text_fields
bookmark_border
കൊടുങ്ങല്ലൂർ: എടവിലങ്ങ് കാരയിൽ ഹോട്ടലിൽ സാമൂഹ്യ വിരുദ്ധരുടെ അക്രമവും ഭീഷണിയും. സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച വ്യാപാരികൾ ഹർത്താൽ ആചരിക്കും. തിങ്കളാഴ്ച രാത്രി ഏഴോടെ കാര സ​െൻററിലെ മച്ചാൻസ് ഹോട്ടലിലാണ് നാലംഗ സംഘം ഭീകരാവസ്ഥ സൃഷ്ടിച്ച് നാശനഷ്ടം ഉണ്ടാക്കിയത്്. കാര വാ കടപ്പുറത്തെ ഉണ്ണികൃഷ്ണൻ എന്നയാളുടെ നേതൃത്വത്തിലായിരുന്നു അഴിഞ്ഞാട്ടം. ഭക്ഷണ സാധനങ്ങൾ കൊടുക്കാൻ വൈകിയെന്ന് ആരോപിച്ചായിരുന്നു അതിക്രമം. പൊറോട്ട ഇറച്ചിയും മറ്റും നശിപ്പിച്ചാണ് സംഘം സ്ഥലം വിട്ടത്. ഇതിനെതിരെ ഉടമയും വ്യപാരി വ്യവസായി ഏകോപന സമിതി ജില്ല എക്സിക്യൂട്ടീവ് അംഗം കൂടിയായ തയ്യിൽ രമേശ് കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി. എന്നാൽ പരാതി നൽകിയതിൽ പ്രകോപിതരായി വീണ്ടും എത്തിയ അക്രമികൾ ഹോട്ടൽ കത്തിച്ച് കളയുമെന്നും മറ്റും ആേക്രാശവും ഭീഷണിയും മുഴക്കിയാണ് സ്ഥലം വിട്ടത്. ക്രിമിനൽ വിളയാട്ടം അറിഞ്ഞ് കൊടുങ്ങല്ലൂർ പൊലീസും സ്ഥലത്തെത്തിയിരുന്നു. സാമൂഹ്യ വിരുദ്ധ ഭീഷണിക്കെതിരെ രാവിലെ മുതൽ ഉച്ചക്ക് 12 മണിവരെയാണ് കാരയിലെ വ്യാപാരി ഹർത്താൽ.
Show Full Article
TAGS:LOCAL NEWS 
Next Story