Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅതൃപ്തി പരസ്യമാക്കി...

അതൃപ്തി പരസ്യമാക്കി സഞ്ജയൻ; ആർ.എസ്.എസ് സാംസ്കാരിക വേദിയിൽ സംസാരിക്കാതെ മടങ്ങി

text_fields
bookmark_border
തൃശൂർ: ആർ.എസ്.എസി​െൻറ സാംസ്കാരിക വേദിയിൽ നിന്നും ഭാരതീയ വിചാര കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ആർ. സഞ്ജയൻ സംസാരിക്കാതെ മടങ്ങി. സാംസ്കാരിക വിഭാഗമായ തപസ്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച, മുതിർന്ന നേതാവ് എം.എ. കൃഷ്ണ​െൻറ നവതിയാഘോഷ ചടങ്ങിലാണ് സംഭവം. രണ്ട് നാളായി തൃശൂർ സാഹിത്യ അക്കാദമി ഹാളിലായിരുന്നു സാഹിത്യോത്സവം എന്ന് പേരിട്ട ആഘോഷ പരിപാടികൾ. 'സാമൂഹിക പരിഷ്കരണത്തി​െൻറ നാൾ വഴികൾ'എന്ന സെമിനാറിൽ വിഷയാവതരണം നടത്തേണ്ടത് സഞ്ജയൻ ആയിരുന്നു. എന്നാൽ, ആഘോഷ പരിപാടിക്കെത്തിയ അദ്ദേഹം വേദിയിലെത്തിയെങ്കിലും സംസാരിക്കാനില്ലെന്ന് അറിയിച്ചു. നേതാക്കൾ നിരവധി തവണ ആവശ്യപ്പെട്ടുവെങ്കിലും കൃഷ്ണനോടുള്ള ബഹുമാനത്തി​െൻറയും സ്നേഹത്തി​െൻറയും പേരിൽ എത്തിയതാണെന്നും സംസാരിക്കാൻ ഇല്ലെന്നുമുള്ള നിലപാടിൽ ഉറച്ചുനിന്നു. ശബരിമലയിലെ യുവതി പ്രവേശന വിധി സ്വാഗതം ചെയ്തും ബി.ജെ.പിയുടെ സമരത്തെ തള്ളിപ്പറഞ്ഞും ജന്മഭൂമിയിൽ സഞ്ജയൻ എഴുതിയ ലേഖനം ഏറെ വിവാദമായിരുന്നു. നേതാക്കൾ ഇടപെട്ടുവെങ്കിലും ത​െൻറ നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു. പിന്നീട് ഇതുവരെയും സഞ്ജയൻ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. സുപ്രീംകോടതി വിധി വരുന്നതിന് മുമ്പായിരുന്നു നവതിയാഘോഷം തീരുമാനിച്ചത്. സഞ്ജയനോട് അനുമതി തേടിയാണ് സെമിനാറിൽ പേര് ഉൾപ്പെടുത്തിയതെന്നും സംഘാടകർ പറയുന്നു. സഞ്ജയ​െൻറ പ്രതികരണം അറിയാൻ നിരവധിയാളുകളും എത്തിയിരുന്നു. സമ്മേളനം സംസ്കൃത ഭാരതി സംസ്ഥാന അധ്യക്ഷൻ ഡോ. പി.കെ. മാധവൻ ഉദ്ഘാടനം ചെയ്തു. മാടമ്പ് കുഞ്ഞുകുട്ടൻ അധ്യക്ഷത വഹിച്ചു. ബാലസാഹിത്യോത്സവം സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story