Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅടുപ്പുട്ടി...

അടുപ്പുട്ടി പെരുന്നാളിനിടെ ആന ഇടഞ്ഞു

text_fields
bookmark_border
കുന്നംകുളം: അടുപ്പുട്ടി പെരുന്നാളിനിടെ ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി. ആനയുടെ പരാക്രമത്തിൽ വീടുകള്‍ക്ക് കേടുപാട്. കോഴിക്കോട്ടുനിന്ന് എത്തിച്ച ശേഖരന്‍ എന്ന ആനയാണ് ഇടഞ്ഞത്. കൂട്ടിയെഴുന്നള്ളിപ്പിനായി വരുന്നതിനിടെ പാപ്പാനോട് അനുസരണക്കേട് കാട്ടുകയായിരുന്നു. പിന്നീട് ആന സമീപത്തെ വീട്ടുവളപ്പിലേക്ക് കയറി. ഇവിടെ നിന്ന് ചെറിയ ഇടവഴികളിലൂടെ പോയി. പള്ളിയുടെ പിറകുവശത്ത് താമസിക്കുന്ന ചുങ്കത്ത് രാജന്‍, പനക്കല്‍ സ്റ്റീഫന്‍, കാക്കശ്ശേരി ബേബി എന്നിവരുടെ വീടുകള്‍ക്കാണ് നാശമുണ്ടാക്കിയത്. ഒരു ബൈക്ക് നശിപ്പിച്ചു. എലിഫൻറ് സ്‌ക്വാഡും പാപ്പാന്മാരും ചേര്‍ന്ന് അൽപ സമയത്തിനകം ആനയെ തളച്ചു. ആനപ്പുറത്തിരുന്നവരെ സുരക്ഷിതമായി താഴെയിറക്കി. കുന്നംകുളം സി.ഐ കെ.ജി. സുരേഷി​െൻറ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story