Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസന്ദീപാനന്ദ ഗിരിയുടെ...

സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനെതിരെയുള്ള ആക്രമണം പ്രതിഷേധാർഹം - കെ.കെ. വത്സരാജ്

text_fields
bookmark_border
തൃശൂർ: സ്വാമി സന്ദീപാനന്ദ ഗിരിയുടെ വീടും വാഹനവും ആക്രമിച്ചത് പ്രതിഷേധാർഹമാണെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്. വിയോജിക്കുന്നവരെ ഇല്ലായ്മ ചെയ്യുക എന്ന സംഘ്പരിവാർ അജണ്ട കേരളത്തിലും നടപ്പാക്കാൻ അവർ ശ്രമിക്കുകയാണ്. മതത്തി​െൻറ പേരിൽ വർഗീയത പ്രചരിപ്പിക്കുന്നവരെ തുറന്നു കാണിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന വ്യകതിത്വമാണ് സ്വാമി സന്ദീപാനന്ദ ഗിരി. അതുകൊണ്ട് തന്നെ സംഘ്പരിവാറി​െൻറ കണ്ണിലെ കരടായി അദ്ദേഹത്തെ കാണുകയാണെന്നും അദ്ദേഹം പറഞ്ഞു. പതാകദിനാചരണം തൃശൂർ: എൻ.ജി.ഒ അസോസിയേഷൻ 44ാം സംസ്ഥാന സമ്മേളനത്തി​െൻറ പതാകദിനം ആചരിച്ചു. താലൂക്ക് ഒാഫിസിനു മുന്നിൽ ബ്രാഞ്ച് പ്രസിഡൻറ് അരുൺ സി.ജെയിംസ് പതാക ഉയർത്തി. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ബി. ശ്രീധരൻ, ട്രഷറർ എം.ഒ. ഡെയ്സൻ, ജോ.സെക്രട്ടറി കെ.സഞ്ജീവ്, ഇ.മൃദുൽ ചന്ദ്രൻ, എം. സന്ദീപ്, പി.വി. ജോയി, ജിജോ പീറ്റർ, സി.ആർ. ഷൈൻ, പി.ആർ. ദിനി, ജസ്റ്റിൻ പോൾ.വി. എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story