Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവർഗീയ ഭീകരതക്ക് സൂചി...

വർഗീയ ഭീകരതക്ക് സൂചി കുത്താനിടം കിട്ടില്ല: പുരോഗമന കലാസാഹിത്യസംഘം

text_fields
bookmark_border
തൃശൂർ: നവോത്ഥാനത്തോടെ നടു നിവർത്തിയ കേരളത്തിൽ വർഗീയ ഭീകരതക്ക് സൂചി കുത്താനിടം കിട്ടില്ലെന്നും ഗോഡ്സേയുടെ പിൻഗാമികളെ തെരുവു വാഴാൻ അനുവദിക്കില്ലെന്നും ആരാധനാലയങ്ങൾ വർഗീയ ലഹളയുടെ ചെളിക്കുഴിയാക്കാമെന്നത് ചിലരുടെ പകൽകിനാവ് മാത്രമാണെന്നും പുരോഗമന കലാസാഹിത്യ സംഘം ജില്ല പ്രസിഡൻറ് ഡോ.സി. രാവുണ്ണി പറഞ്ഞു. കേരളത്തി​െൻറ സമാധാനം തകർക്കാൻ ആയുധവുമായി ഇറങ്ങിയിരിക്കുന്ന അധോഗമന ശക്തികളാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമവും വാഹനങ്ങളും അഗ്നിക്കിരയാക്കിയതെന്ന് സംഘം സംസ്ഥാന സെക്രട്ടറി സി.ആർ. ദാസ് പറഞ്ഞു. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു തീയിട്ടതിൽ പ്രതിഷേധിച്ച് പുരോഗമന കലാസാഹിത്യ സംഘം ജില്ല കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ജില്ല സെക്രട്ടറി ഡോ.എം.എൻ. വിനയകുമാർ, ഡോ.ഡി. ഷീല, ധനഞ്ജയൻ മച്ചിങ്ങൽ, എം.കെ. പശുപതി, ജലീൽ ടി. കുന്നത്ത്, കെ.എസ്. സുനിൽകുമാർ, മധു നുറുങ്ങ്, മധു കാര്യാട്ട്, ജോസഫ് മാളിയേക്കൽ, ജയപ്രകാശ് ഒളരി തുടങ്ങിയവർ നേതൃത്വം നൽകി. കെ.എസ്.ടി.എ നവോത്ഥാന സംരക്ഷണ സദസ്സ് തൃശൂർ: നവോത്ഥാന കേരളത്തെ നൂറ്റാണ്ടുകൾക്ക് പിറകിലോട്ട് കൊണ്ടുപോകുന്ന വർഗീയ ശക്തികൾക്കെതിരെ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) നവോത്ഥാന സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. ജില്ല വൈസ് പ്രസിഡൻറ് പി.എസ്.അഭിത അധ്യക്ഷത വഹിച്ചു. കെ.യു. അരുണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ. കെ. രാജൻ, വി. കല, വി.എം. കരീം, പി.വി. ഉണ്ണികൃഷ്ണൻ, ജെയിംസ് പോൾ, കെ.എസ്. പത്മിനി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story