Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസന്ദീപാനന്ദഗിരിക്ക്...

സന്ദീപാനന്ദഗിരിക്ക് നേരെയുള്ള ആക്രമണം: സാംസ്കാരിക പ്രവർത്തകർ പ്രതിഷേധിച്ചു

text_fields
bookmark_border
തൃശൂർ: ഭഗവദ്ഗീത പ്രഭാഷകനും സ്കൂൾ ഓഫ് ഭഗവദ്ഗീത സ്ഥാപകനുമായ സ്വാമി സന്ദീപാനന്ദഗിരിക്ക് നേരെയുണ്ടായ ആക്രമണത്തിൽ സാംസ്കാരിക പ്രവർത്തകർ പ്രതിഷേധിച്ചു. സ്വതന്ത്ര ചിന്തക്കും അഭിപ്രായപ്രകടനത്തിനും നേരെ നടന്ന നാണംകെട്ട കൈയേറ്റമാണിതെന്ന് പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. സമീപകാലത്തായി ഇന്ത്യയിൽ പലയിടങ്ങളിലും എഴുത്തുകാർക്ക് നേരെ മതതീവ്രവാദികൾ നടത്തിയ ആക്രമണത്തി​െൻറ തുടർച്ചയായി വേണം ഇതിനെ കാണാൻ. വിയോജിപ്പുള്ളവർക്ക് ആശയം കൊണ്ട് മറുപടി പറയാവുന്നതാണ്. അതിന് നിവൃത്തിയില്ലാത്തവരാണ് ആക്രമണത്തി​െൻറ പാത സ്വീകരിക്കുന്നത്. ആയുധം മാത്രം കൈമുതലായവരുടെ അഴിഞ്ഞാട്ടത്തിൽനിന്ന് കേരളത്തെ രക്ഷിക്കാൻ മലയാളികൾ മുന്നോട്ട് വരണമെന്ന് സച്ചിദാനന്ദൻ, എം. മുകുന്ദൻ, സക്കറിയ, ഷാജി എൻ. കരുൺ, കമൽ, യു.എ. ഖാദർ, ലെനിൻ രാജേന്ദ്രൻ, കെ.ഇ.എൻ, പ്രഭാവർമ, സുനിൽ പി. ഇളയിടം, ചന്ദ്രമതി എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story